Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2018 5:08 AM GMT Updated On
date_range 12 Jan 2018 5:08 AM GMTവീട് നിർമാണത്തിെൻറ മറവിൽ കുന്നിടിക്കുന്നെന്ന് പരാതി
text_fieldsbookmark_border
ആമ്പല്ലൂര്‍-: ചെങ്ങാലൂരില്‍ വീട് നിര്‍മിക്കാനുള്ള അനുമതിയുടെ മറവില്‍ കുന്നിടിച്ച് മണ്ണ് കടത്തുന്നതായി പരാതി. ചെങ്ങാലൂര്‍ മാട്ടുമലയോട് ചേര്‍ന്ന സ്ഥലത്താണ് മണ്ണെടുത്ത് ഓട്ടുകമ്പനികളിലേക്ക് കടത്തുന്നത്. കെട്ടിട നിര്‍മാണത്തിെൻറ ഭാഗമായി ലഭിച്ച കൂട്ടിയിട്ട മണ്ണ് കൊണ്ടുപോകാന്‍ മാത്രമാണ് ജിയോളജി വകുപ്പിെൻറ അനുമതിയുള്ളത്. എന്നാല്‍ ഇവിടെ മണ്ണ് കൂട്ടിയിട്ടിരുന്നതായോ വീട് നിര്‍മാണം നടക്കുന്നതായോ കാണാന്‍ കഴിയില്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല കമ്മിറ്റി ആരോപിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശത്തെ അനധികൃത മണ്‍ഖനനം നിര്ത്തിവെക്കമെന്നാവശ്യപ്പെട്ട് സബ് കലക്ടര്‍, ആര്.ഡി.ഒ, ജിയോളജിസ്റ്റ് എന്നിവര്‍ക്ക് പരിഷത്ത് പരാതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story