Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2018 5:05 AM GMT Updated On
date_range 12 Jan 2018 5:05 AM GMTകുടുംബത്തിൽനിന്ന് മാനവിക സന്ദേശം ഉയരണം : കൈതപ്രം ദാമോദരൻ നമ്പൂതിരി
text_fieldsbookmark_border
ചെറുതുരുത്തി: വിശ്വമാനവികതയുടെ കെടാവിളക്കുകൾ ഗൃഹാന്തരങ്ങളിൽ ദീപ്തമാവണമെന്ന് സംഗീത കുലപതി കൈതപ്രം ദാമോദരൻ നമ്പൂതിരി. അറഫ ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച ജില്ല സഹോദയ കിഡ്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിമത സംഘട്ടനങ്ങളും ദേശ രാഷ്ട്ര അതിർത്തി പ്രശ്നങ്ങളും രൂക്ഷമായ കാലത്ത് മാനവ സൗഹൃദത്തിെൻറ മഹിത സന്ദേശം കുടുംബാന്തരീക്ഷങ്ങളിൽനിന്നും വിദ്യാലയങ്ങളിൽ നിന്നുമാണ് ആരംഭിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സഹോദയ സ്കൂൾ കോംപ്ലക്സ് സെക്രട്ടറി ഡോ. ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. അറഫ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.എസ്. ഹംസ കൈതപ്രത്തെ ആദരിച്ചു. പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡൻറ് പി.എം. അമീർ, ചെയർമാൻ കെ.എസ്. അബ്ദുല്ല എന്നിവർ സംസാരിച്ചു. കെ.എം. മുഹമ്മദ്, അൽത്താഫ് ഹുസൈൻ, അബ്ദുല്ലത്തീഫ്, സി. രമ, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story