Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യത്തിനെതിരെ...

മാലിന്യത്തിനെതിരെ ചിത്രങ്ങൾ കൊണ്ടൊരു പോരാട്ടം

text_fields
bookmark_border
വടക്കാഞ്ചേരി: നഗരസഭയുടെ കുമ്പളങ്ങാെട്ട പാഴ്വസ്തു സംസ്കരണ കേന്ദ്രത്തി​െൻറ ചുറ്റുമതിൽ കമനീയ ചിത്രങ്ങൾ കൊണ്ട് വർണാഭമാക്കി. പാഴ്വസ്തു സംസ്കരണ കേന്ദ്രം ഉൾപ്പെടുന്ന എഴേക്കറോളം വിസ്തൃതിയുള്ള സമുച്ചയത്തി​െൻറ ചുറ്റുമതിലിലാണ് ആവിഷ്കാരങ്ങൾക്ക് വേദിയായത്. മാലിന്യത്തിനെതിരായ പോരാട്ടമാണ് ചിത്രങ്ങളുടെ പ്രമേയം. കേരള ലളിതകല അക്കാദമി, നഗരസഭ, നിറച്ചാർത്ത് കലാസമിതി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചിത്രകാരൻ കൂടിയായ ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യൻ ചന്ദ്രൻ ചിത്രരചനക്ക് തുടക്കമിട്ടു. നിറച്ചാർത്ത് കല -സാംസ്കാരിക സമിതിയിലെ കലാകാരന്മാരും വിദ്യാർഥികളും നാട്ടുകാരും പങ്കാളികളായി. ലളിതകല അക്കാദമിയുടെ ഫെലോഷിപ്പിനർഹനായ വിജയകുമാർ മേനോനെ നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് പൊന്നാടയണിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story