Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എസ്.ആർ.ടി.സി സർവിസ്...

കെ.എസ്.ആർ.ടി.സി സർവിസ് മുടങ്ങി; യാത്രക്കാർ പെരുവഴിയിലായി

text_fields
bookmark_border
മാള: കെ.എസ്.ആർ.ടി.സി മാള ഡിപ്പോയിൽനിന്നുള്ള എരവത്തൂര്‍, മേലഡൂര്‍ സർവിസ് മുടങ്ങി. ബസിനെ ആശ്രയിക്കുന്ന യാത്രക്കാർ ഇതോടെ ദുരിതത്തിലായി. രാവിലെ 8.35 ആലുവയില്‍നിന്ന് എരവത്തൂര്‍ വഴി മാള, ഉച്ചക്ക് 3.10 ന് എരവത്തൂര്‍- മാള വഴി തൃശൂര്‍, മാളയില്‍നിന്ന് 3.40 ന് ആലുവ എന്നീ സർവിസുകളാണ് മുടങ്ങിയത്. ഈ റൂട്ടില്‍ നാമമാത്രമായ സര്‍വിസുകളാണുള്ളത്. ആലുവയില്‍നിന്ന് രാവിലെ ഒമ്പതിന് ശേഷം എരവത്തൂർ വഴി 3.10നാണ് സര്‍വിസ്. നേരത്തെ ഇതുവഴിയുള്ള സര്‍വിസുകള്‍ പലഘട്ടങ്ങളിലായി നിര്‍ത്തിയതായി യാത്രക്കാർ പറഞ്ഞു. ആലുവയിലും എറണാകുളത്തും അങ്കമാലിയിലും ജോലി ചെയ്യുന്ന നഴ്സുമാരടക്കമുള്ളവര്‍ മാളയില്‍ ഈ സർവിസിനെയാണ് ആശ്രയിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story