Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 10:35 AM IST Updated On
date_range 9 Jan 2018 10:35 AM ISTകണ്ടത് തേനൂറൂം നാടകങ്ങൾ
text_fieldsbookmark_border
തൃശൂർ: റീജനൽ തിയറ്ററിലേക്കൊഴുകിയ കാണികൾ ഏകകണ്ഠമായി സാക്ഷ്യപ്പെടുത്തുന്നു- മലയാള നാടകം പുതു നാമ്പുകളിൽ സുരക്ഷിതം. ഉൾക്കാമ്പുള്ള നാടകങ്ങളും വിസ്മയിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങളും സമ്മാനിച്ചാണ് ഓരോ അവതരണത്തിനും തിരശ്ശീല വീണത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ അപ്പീലുകളടക്കം 32 നാടകങ്ങളുടെ അവതരണമാണ് പുരോഗമിക്കുന്നത്. നാടക മത്സരം തീരാൻ ഇന്ന് ഉച്ചയാകും. സഭാതർക്കത്തിൽ മനംനൊന്ത് പള്ളി വിട്ടിറങ്ങിയ യേശു രണ്ടു മദ്യപരെ കണ്ടുമുട്ടുന്നത് വിഷയമാക്കി പെരിങ്ങോട് ഹൈസ്കൂൾ അവതരിപ്പിച്ച 'ഒറ്റുകൊടുക്കപ്പെട്ടവർ അഥവാ ഒറ്റപ്പെട്ടവർ' എന്ന നാടകമാണ് ആദ്യം ൈകയടി നേടിയത്. വ്യാജവാറ്റുകാരൻ ആൾദൈവമായി മാറുന്നതും അതുവഴി കാടും വിഭവങ്ങളും കൊള്ളയടിക്കപ്പെടുന്നതുമാണ് ആട്ടത്തിരുവിളയാട്ടം നാടകത്തിെൻറ കേന്ദ്ര പ്രമേയം. ആവിഷ്കാരസ്വാതന്ത്ര്യവും ബഹുസ്വരതയും അവകാശമാണെന്ന് സ്ഥാപിച്ച കോഴിക്കോട് ജില്ലയിൽനിന്നെത്തിയ 'ഓട്ട' മികച്ച അഭിനയവും രംഗ ക്രമീകരണവുംകൊണ്ട് ശ്രദ്ധേയമായി. നിവേദിെൻറ രചനക്ക് കെ.പി.എ.സി. കലേഷ് നാടകാവിഷ്കാരവും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ചു. ലോകായുക്ത അപ്പീൽ വഴിയാണ് സംസ്ഥാന വേദിയിൽ നാടകം അരങ്ങേറിയത്. മഹാശ്വേത ദേവിയുടെ ബായൻ മികച്ച അഭിപ്രായമാണുണ്ടാക്കിയത്. സുമേഷ് നെന്മാറയുടെ സംവിധാനത്തിൽ നാടകം വേറിട്ട അനുഭവം പകർന്നു. കേന്ദ്ര കഥാപാത്രമായ ചാന്ദിദാസായി അശ്വിനി സതീഷ് എന്ന പതിനൊന്നാം ക്ലാസുകാരി വേദിയിൽ ജീവിക്കുകയായിരുന്നു. നായകനായി രംഗത്തെത്തിയ ചേട്ടൻ ആനന്ദ് നൽകിയ പിന്തുണയും ശ്രദ്ധേയമായി. എം. മുകുന്ദെൻറ അച്ഛൻ എന്ന കഥയുടെ നാടകാവിഷ്കാരവും കാണികൾ സ്വീകരിച്ചു. വ്യത്യസ്ത മതക്കാരായ ഇംറാൻ, ശ്രീപാർവതി എന്നിവരുടെ പ്രണയം അനുവദിക്കാത്ത സാമൂഹിക സാഹചര്യം വെളിപ്പെടുത്തുന്ന ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറ 'പ്രണയം' ആനുകാലികാവസ്ഥക്കുനേരെ പിടിച്ച കണ്ണാടിയായി. സ്കൂൾ പ്രിൻസിപ്പൽ ഗീത ജോസഫിെൻറ രചനയിലും സംവിധാനത്തിലുമാണ് നാടകം രംഗത്തെത്തിയത്. ചിത്രം: KALAMOH 33_OTTA.JPG കോഴിക്കോട് ജില്ലയിൽനിന്നെത്തിയ ഓട്ട എന്ന നാടകം രംഗത്ത് (പടം___item photos folderൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story