Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൃന്ദവാദ്യത്തിലും...

വൃന്ദവാദ്യത്തിലും പെരുവനം

text_fields
bookmark_border
ചെണ്ടയിലും ഇടക്കയിലും പൈതൃകപ്പെരുമയിൽ കാർത്തിക് തൃശൂർ: ആദ്യദിനം മുതൽ കുട്ടൻമാരാരും കുടുംബവും സ്കൂൾ കലോത്സവ നഗരിയിലുണ്ട്. മകൻ കാർത്തിക് പി. മാരാരും കൂട്ടരും തീർക്കുന്ന പാരമ്പര്യത്തി​െൻറ മേളപ്പെരുക്കം ആസ്വദിക്കാനാണ് സകുടുംബം എത്തിയത്. ആദ്യ ദിനത്തിൽ തായമ്പകയിൽ മകൻ എ ഗ്രേഡോടെ കൊട്ടിക്കയറി. ഞായറാഴ്ച വൃന്ദവാദ്യത്തിൽ കാർത്തിക് തകർത്താടി. ചെണ്ടയിലും ഇടക്കയിലും പൈതൃകം വിളിച്ചോതുന്ന പ്രകടനം. ഒമ്പതിന് നടക്കുന്ന ചെണ്ടേമള മത്സരത്തിൽ തൃശൂർ സ്കൂളി​െൻറ മേളപ്രമാണിയാണ് കാർത്തിക്. കൂട്ടുകാരായ അമൃത്, ഹരിഗോവിന്ദ്, ജഗദീഷ് മേനോൻ, അതുൽകൃഷ്ണ, അമൽ സത്യൻ എന്നിവരടങ്ങുന്ന സംഘമാണ് വേദിയിൽ എത്തുക. മത്സരത്തിലെ ചെറിയ വീഴ്ചകൾ വരെ പറഞ്ഞുകൊടുക്കുന്നുണ്ടെങ്കിലും മക​െൻറ പരിശീലകനല്ല കുട്ടൻമാരാർ. മൂർക്കനാട് ദിനേശ് വാര്യരെയാണ് ഇതിനായി നിയോഗിച്ചത്. കുട്ടൻമാരാർക്കൊപ്പം ഭാര്യ ഗീതയും മകൾ കവിതയും എത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story