Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമിമിക്രിയിൽ രവീണ...

മിമിക്രിയിൽ രവീണ തിളങ്ങി

text_fields
bookmark_border
തൃശൂർ: ആവർത്തനവിരസതയുടെ പൂരമായ ഹയർ സെക്കൻഡറി വിഭാഗം മിമിക്രി വേദിയിലേക്ക് പിണറായിയുടെയും തോമസ് ചാണ്ടിയുെടയും നരേന്ദ്ര മോദിയുടെയും ശബ്ദത്തോടെ രവീണ എത്തിയപ്പോൾ കാഴ്ചക്കാർക്കും ആസ്വാദകർക്കും 'നല്ല റിലാക്സേഷൻ'. സ്ഥാനങ്ങൾ ഒഴിവാക്കിയതും ആൺ-പെൺ മത്സരങ്ങൾ ഒറ്റയിനമാക്കിയതും രവീണയെ ബാധിച്ചില്ല. ഏറെ വ്യത്യസ്തമായ പ്രകടനംകൂടിയായപ്പോൾ പ്രകടനം കഴിഞ്ഞ് വേദി വിട്ടിറങ്ങിയ ഈ കലാകാരിയെ ആൾക്കൂട്ടം പൊതിഞ്ഞു. ആൺകുട്ടികൾക്കൊപ്പമായത് മത്സരവീര്യം കൂട്ടിയെന്നാണ് രവീണയുടെ പക്ഷം. ചിന്ത ജെറോമി​െൻറയും എം80 മൂസയിലെ പാത്തുവി​െൻറയും ശബ്ദവും ഷീല കണ്ണന്താനത്തി​െൻറ 'റിലാക്സേഷനും' നടി പാർവതിയുടെ കസബ പരാമർശവുമെല്ലാം ൈകയടി നേടി. കോഴിക്കോട് സ​െൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ് രവീണ. ഒളവണ്ണ ചാത്തോത്തറ ബാബുവി​െൻറയും ഷറീനയുടെയും മകളാണ്. മത്സരിച്ച 22 പേരിൽ രവീണയുൾെപ്പടെ ഏഴു പേർ എ ഗ്രേഡ് നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story