Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 10:35 AM IST Updated On
date_range 6 Jan 2018 10:35 AM IST'പിള്ളേര് താലപ്പൊലി' ആഘോഷിച്ചു
text_fieldsbookmark_border
ഗുരുവായൂർ: ക്ഷേത്രത്തിലെ ഇടത്തരികത്തുകാവിൽ ഭഗവതിക്ക് . രാവിലെ ഇടത്തരികത്തു കാവിലമ്മക്ക് വാകച്ചാർത്ത്, പുഷ്പാലങ്കാരം, നാഗസ്വരം, നിറമാല, കേളി, തായമ്പക, കളമെഴുത്തുപാട്ട് എന്നിവ നടന്നു. ഉച്ചക്ക് നടന്ന എഴുന്നള്ളിപ്പിന് അയിലൂർ അനന്തനാരായണെൻറ നേതൃത്വത്തിലുള്ള പഞ്ചവാദ്യം അകമ്പടിയായി. കിഴക്കേ നടയിൽ നൂറുകണക്കിന് നിറപറകളുമായി ഭക്തർ എഴുന്നള്ളിപ്പിനെ എതിരേറ്റു. കോമരം പറകൾ സ്വീകരിച്ച ശേഷം മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ കുളപ്രദക്ഷിണം നടന്നു. കൊമ്പൻ വലിയ കേശവൻ കോലമേറ്റി. കോട്ടപ്പടി സന്തോഷ് മാരാരുടെ മേളത്തിെൻറ അകമ്പടിയോടെയായിരുന്നു പ്രദക്ഷിണം. അഷ്ടപദി, ഭക്തിപ്രഭാഷണം, കൈകൊട്ടിക്കളി, നൃത്തം, സംഗീതക്കച്ചേരി, സംഘനൃത്തം എന്നിവ അരങ്ങേറി. രാത്രിയും എഴുന്നള്ളിപ്പ് നടന്നു. തെരുവ് നായ് ആക്രമണം; വയോധികന് കടിയേറ്റു ഗുരുവായൂർ: തമ്പുരാൻപടി പ്രദേശത്ത് വീണ്ടും തെരുവ് നായുടെ ആക്രമണം. രാവിലെ സൈക്കിളിൽ ജോലിക്ക് പോയിരുന്നയാൾക്ക് തെരുവ് നായുടെ കടിയേറ്റു. ചോലയിൽ പറമ്പിൽ തോട്ടുപ്പുറത്ത് ശ്രീനിവാസനാണ് (60) കടിയേറ്റത്. വെള്ളിയാഴ്ച രാവിലെ ആറോടെ പപ്പട കമ്പനിയിലേക്ക് പോകുമ്പോൾ നടുവട്ടം സെൻററിനടുത്തുവെച്ചാണ് നായ് കടിച്ചത്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഈ മേഖലയിൽ വ്യാഴാഴ്ച പനക്കൽ ജെയ്സെൻറ മകൻ സാമിനെ (നാല്) തെരുവുനായ ആക്രമിച്ചിരുന്നു. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വ്യാപകമായതായി പരാതിയുണ്ട്. ദേവസ്വം കുടിയൊഴിപ്പിക്കൽ: വ്യാപാരികൾ സുപ്രീംകോടതിയിൽ ഗുരുവായൂർ: ദേവസ്വം വക കെട്ടിടത്തിൽ നിന്ന് ഒഴിയാൻ ഒരു മാസം കൂടി കാലാവധി ആവശ്യപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന 30 വ്യാപാരികൾ സുപ്രീംകോടതിയെ സമീപിച്ചു. കട മുറികൾ ഒഴിയാൻ വെള്ളിയാഴ്ച വരെയാണ് സമയം അനുവദിച്ചിരുന്നത്. ബദൽ സംവിധാനം നൽകാതെ കുടിയൊഴിപ്പിക്കരുതെന്നാണ് വ്യാപാരികളുടെ ആവശ്യം. എല്ലാ രാഷ്ട്രീയ കക്ഷികളും വ്യാപാരികളുടെ ആവശ്യത്തെ പിന്തുണക്കുന്നുണ്ട്. ക്യൂ കോംപ്ലക്സ് നിർമിക്കാനാണ് കെട്ടിടം ഒഴിപ്പിക്കുന്നതെന്നാണ് ദേവസ്വം വിശദീകരിക്കുന്നത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് നിയമിച്ച നിലവിലെ ദേവസ്വം ഭരണ സമിതിയുടെ കാലാവധി 18ന് അവസാനിക്കും. വ്യാപാരികൾക്ക് ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിൽ മാനുഷിക പരിഗണന വേണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപനും കോൺഗ്രസ് പ്രാദേശിക നേതൃത്വവും കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസം നൽകണമെന്ന് ദേവസ്വത്തോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story