Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 10:32 AM IST Updated On
date_range 6 Jan 2018 10:32 AM ISTപ്രിയ കലാസ്നേഹികളേ..., നിങ്ങളും നിരീക്ഷകരാണ്...
text_fieldsbookmark_border
തൃശൂർ: പ്രിയപ്പെട്ട നാട്ടുകാരേ, കലോത്സവ പ്രതിഭകളേ, മത്സരാർഥികളേ..., മാധ്യമപ്രവർത്തകരെ... നിങ്ങളും നിരീക്ഷകരാണ്. കലോത്സവം സുഗമമാക്കാൻ കണ്ണും കാതും തുറന്നിരിക്കാം. നിങ്ങളെ സഹായിക്കാൻ ഏതു സമയത്തും പൊലീസ് കൂട്ടിനുണ്ട്. സൂചന നൽകിയാൽ മതി ഏതു പ്രശ്നവും പരിഹരിക്കാം. സുരക്ഷ സംബന്ധിച്ച ക്രമീകരണങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകരോട് വിശദീകരിച്ച ഐ.ജി എം.ആർ. അജിത്കുമാറാണ് കലോത്സവത്തിൽ എല്ലാവരും പങ്കാളിയാവണമെന്ന് പറഞ്ഞത്. ജനങ്ങളോടൊപ്പം നിന്ന് കലോത്സവം കുറ്റമറ്റ രീതിയിൽ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൊലീസ്പൂർത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു. സിറ്റി പൊലീസ് കമീഷണർ രാഹുൽ ആർ.നായരാണ് സുരക്ഷാക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. 10 ഡിവൈ.എസ്.പിമാരുടെ കീഴിൽ 10 സി.ഐ, 185 എസ്.ഐ, വനിത പൊലീസ് ഉൾെപ്പടെ 703 പൊലീസ് ഓഫിസർമാരെയും 1223 വളൻറിയർമാരെയുമാണ് വിന്യസിച്ചത്. മൂന്നു തലങ്ങളിലാണ് പൊലീസ് പ്രവർത്തനം. മത്സരവേദികൾ, താമസ സ്ഥലം, ഭക്ഷണശാല ഉൾപ്പെടുന്നിടത്തും നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാകാതിരിക്കാനും പൊലീസ് ജാഗരൂകരാകും. മൊബൈൽ പട്രോളിങ്ങിനും ബൈക്ക് പട്രോളിങ്ങിനും 10 വീതവും ഫുട് പട്രോളിങ്ങിന് എട്ട് സംഘത്തെയും നിയോഗിച്ചു. കാൽനടക്കാരെ സഹായിക്കാൻ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ, നായ്ക്കനാൽ ജങ്ഷൻ, കുറുപ്പം റോഡ് ജങ്ഷൻ എന്നിവിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുണ്ട്. കലോത്സവത്തിെൻറ പ്രധാനവേദിക്കരികിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും. ടോൾ ഫ്രീ നമ്പറിൽ ഏതു സമയവും ഏത് ആവശ്യത്തിനും വിളിക്കാം. ഐ.ജിയുടെയും കമീഷണറുടെയും നേതൃത്വത്തിൽ സ്ട്രൈക്കിങ് ഫോഴ്സും സുരക്ഷയുടെ ഭാഗമായി ഉണ്ടാവും. രാത്രി 10 നു ശേഷം പൊലീസിെൻറ രണ്ട് ബസ് സർക്കുലർ സർവിസ് നടത്തും. രാത്രി വൈകി താമസസ്ഥലത്തേക്കും മറ്റും എത്തേണ്ടവർക്ക് പൊലീസ് പട്രോളിങ് സംഘത്തിെൻറ സഹായം ലഭിക്കും. എൻ.സി.സി, എസ്.പി.സി, നിർഭയ, സംഘാടക സമിതി, സിവിലിയൻ വളൻറിയേഴ്സ് എന്നിവരുടെ സഹകരണത്തോടെയാണ് ക്രമീകരണങ്ങൾ വിപുലപ്പെടുത്തിയിട്ടുള്ളത്. കൺട്രോൾ റൂം നമ്പർ: 0487 2443000, 98471 99100. നോ ഹോൺ, അമിതവേഗം വേണ്ട... തൃശൂർ: കലോത്സവ ദിവസങ്ങളില്‍ സ്വരാജ് റൗണ്ടിൽ ഉൾെപ്പടെ റോഡുകളിലെത്തുന്ന വാഹനങ്ങൾ വേഗം കുറക്കണമെന്നും ഹോണടി നിയന്ത്രിക്കണമെന്നും പൊലീസ്. വാഹന പരിശോധനക്ക് പൊലീസിനൊപ്പം മോട്ടോർ വാഹനവകുപ്പിെൻറ ടീമും ഉണ്ടാകും. വേദികൾക്ക് ശല്യമാകുന്ന തരത്തിൽ ഹോൺ മുഴക്കുന്ന വാഹനങ്ങൾക്ക് പിടിവീഴും. സ്വരാജ് റൗണ്ടിലേക്ക് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇൗമാസം ആറു മുതൽ 10 വരെ രാവിലെ 9.30 വരെയാണ് ബസുകൾക്ക് റൗണ്ടിലേക്ക് പ്രവേശനം. കൂർക്കഞ്ചേരി വഴി വരുന്ന ബസുകൾ ബാല്യ ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിലേക്ക് പോകണം. കൂർക്കഞ്ചേരി, ചിയ്യാരം, നെടുപുഴ, ആനക്കല്ല്, വടൂക്കര, അമ്മാടം വഴി സർവിസ് നടത്തുന്ന ബസുകൾ സ്വരാജ് റൗണ്ടിൽ പ്രവേശിച്ച് നോർത്ത് സ്റ്റാൻഡ് വഴി സർവിസ് നടത്തണം. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾെപ്പടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ബസുകൾക്ക് കലോത്സവം കഴിയുന്നതു വരെയുള്ള വഴിയുടെ ക്രമീകരണം പൊലീസ് നൽകിയിട്ടുണ്ട്. കണ്ണിമക്കാതെ 124 കാമറകള്‍ തൃശൂർ: നഗരം മുഴുവൻ നിരീക്ഷിക്കാന്‍ 124 ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറകള്‍ സ്ഥാപിച്ചു. കേരള വിഷെൻറ സഹകരണത്തോടെ കാമറകള്‍ കണ്‍ട്രോള്‍ റൂമിലിരുന്ന് പൊലീസ് നിരീക്ഷിക്കും. കലോത്സവത്തിെൻറ ചിത്രീകരണത്തിനായി ഹെലികാം ഉപയോഗിക്കാന്‍ അനുവദിക്കില്ല. അസി. കമാൻഡൻറിെൻറ നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നടത്തിയ ബോംബ് സ്ക്വാഡിെൻറ സേവനവുമുണ്ടാകും. വേദികൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ലോഡ്ജ്, ഹോട്ടൽ, മാൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്ക്വാഡ് പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story