Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 10:32 AM IST Updated On
date_range 6 Jan 2018 10:32 AM ISTലീഗിനോട് മൃദുനയം: സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം
text_fieldsbookmark_border
സ്വാശ്രയ ഫീസിൽ ഗുരുതര വീഴ്ച ഇടത് സ്വഭാവമില്ലാത്തവരെ മത്സരിപ്പിച്ചു പെരിന്തൽമണ്ണ: മുസ്ലിം ലീഗിനോട് സി.പി.എം സംസ്ഥാന നേതൃത്വം മൃദുസമീപനം പുലർത്തുന്നതായി മലപ്പുറം ജില്ല സമ്മേളന പൊതുചർച്ചയിൽ വിമർശനം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് പ്രതിനിധികൾ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. ജില്ലയിൽ ലീഗുമായാണ് പാർട്ടി പോരാടുന്നത്. ഇതിനനുസരിച്ച് സംസ്ഥാന നേതൃത്വം നിലപാട് കടുപ്പിക്കണം. പൊതുയോഗങ്ങളിൽ സംസ്ഥാന നേതാക്കൾ രാഹുലിനേയും സോണിയയേയും വിമർശിച്ചതുകൊണ്ടായില്ല. ലീഗ് ഉയർത്തുന്ന വെല്ലുവിളിയെ പ്രതിരോധിച്ചുവേണം പാർട്ടിക്ക് മുന്നേറാൻ. മുൻ തെരഞ്ഞെടുപ്പുകളിൽ വിജയമുണ്ടായത് ലീഗിനെ കടന്നാക്രമിച്ചതുകൊണ്ടാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സ്വാശ്രയ മെഡിക്കൽ ഫീസ് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന് ഗുരുതരവീഴ്ച പറ്റി. സാമൂഹികനീതി അട്ടിമറിക്കപ്പെട്ടു. പിന്നാക്ക വിദ്യാർഥികൾക്ക് 25,000 രൂപ ഫീസിൽ പഠിക്കാവുന്ന മെഡിക്കൽ കോഴ്സിന് ഇപ്പോൾ അഞ്ചുലക്ഷം നൽകണം. ഒാഖി ദുരന്തത്തിൽ സംസ്ഥാന സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ക്രൈസ്തവ സഭകളെ നിലക്കുനിർത്താൻ കാമ്പയിൻ സംഘടിപ്പിക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. ത ീരദേശത്തെ ദുരിതബാധിതർക്ക് ചെയ്യാവുന്നതിെൻറ പരമാവധി ചെയ്തു. എന്നിട്ടും സർക്കാറിെന കുറ്റപ്പെടുത്താനാണ് സഭകൾ ശ്രമിക്കുന്നത്. പാർട്ടി ഇത് വെല്ലുവിളിയായി ഏറ്റെടുക്കണം. ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളുണ്ട്. സർക്കാർ നടപടിക്രമങ്ങളിലെ സങ്കീർണത മൂലം ഇതിെൻറ പ്രയോജനം ആർക്കും കിട്ടിയിട്ടില്ല. ഇത് സർക്കാറിനെതിരെ പൊതുജനവികാരം ഉണ്ടാവാൻ കാരണമായിട്ടുണ്ടെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ജില്ല നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ചർച്ചയിലുയർന്നത്. പാർട്ടി പ്ലീനം തീരുമാനത്തിന് വിരുദ്ധമായി മുതലാളിത്ത ചങ്ങാത്ത പ്രവണത ജില്ലയിലുണ്ട്. വീഴ്ചകളിൽനിന്ന് പാഠമുൾക്കൊള്ളാതെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് സ്വഭാവമില്ലാത്ത, സമ്പന്നരെയാണ് പാർട്ടി കളത്തിലിറക്കിയത്. ഇവരിൽ പലരും പാർട്ടിക്ക് മുൾക്കിരീടമാണ്. ഇത് ഭാവിയിൽ പാർട്ടിക്കുതന്നെ ദോഷകരമാവും. മുസ്ലിം സമുദായത്തിലേക്ക് സ്വാധീനം വിപുലീകരിക്കാനുള്ള അവസരം നേതൃത്വം ഉപയോഗപ്പെടുത്തിയിട്ടില്ല. സാമ്രാജ്യത്വവിരുദ്ധ മനോഭാവമുള്ളവരാണ് ജില്ലയിലെ മുസ്ലിം സമൂഹം. ഇത് വേണ്ടവിധം പ്രേയാജനപ്പെടുത്തി കാമ്പയിൻ സംഘടിപ്പിക്കുന്നതിൽ ജില്ല നേതൃത്വം പരാജയമാണ്. മന്ത്രി കെ.ടി. ജലീൽ, പി.വി. അൻവർ എം.എൽ.എ എന്നിവർക്കെതിരെ പൊതുചർച്ചയിൽ വിമർശനമുയർന്നു. പൊലീസിെൻറ പ്രവർത്തനങ്ങൾക്കെതിരെയും വിമർശനമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story