Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചൂടേറുന്നു​​;...

ചൂടേറുന്നു​​; തണുപ്പിക്കാൻ തണ്ണിമത്തൻ പന്തലുകൾ

text_fields
bookmark_border
തൃശൂർ: ചൂട് കനക്കുന്നതിനിടെ തണുപ്പിക്കാൻ വഴിയോരങ്ങളിൽ തണ്ണിമത്തൻ പന്തലുകൾ ഉയർന്നു തുടങ്ങി. ജ്യൂസായും ചെറുകഷണങ്ങളാക്കി ഐസിട്ടും പല രൂപത്തില്‍ തണ്ണിമത്തൻ ലഭിക്കും. പാതയോരത്തെല്ലാം തണ്ണിമത്തന്‍ നിരന്നുകഴിഞ്ഞു. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നാണ് തണ്ണിമത്തന്‍ കൂടുതലായി എത്തുന്നത്. വയനാട് ഉൾപ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ തണ്ണിമത്തന്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാനത്തി​െൻറ ആവശ്യം പൂർണമായും നിറവേറ്റാൻ കഴിയുന്നില്ല. കേരളത്തിലെ പഴം മൊത്ത വില്‍പ്പനക്കാര്‍ ഇതര സംസ്ഥാനത്തുനിന്നാണ് അധികവും വാങ്ങുന്നത്. തൃശൂർ ശക്തൻ നഗറിൽ പ്രതിദിനം 50-100 ലോഡുകൾ ശരാശരി എത്തുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ജ്യൂസുകളുടെ കൂട്ടത്തിൽ തണ്ണിമത്തന് ആവശ്യക്കാർ ഏറെയാണ്. വഴിയാത്രക്കാര്‍ക്കും മറ്റും കുറഞ്ഞ ചെലവില്‍ ദാഹശമനം വരുത്താമെന്നതാണിതി​െൻറ ഗുണം. കഷണമാക്കിയത് ഒന്നിന് പത്ത് രൂപ നിരക്കിലാണ് വിൽപന. തണ്ണിമത്തൻ മുഴുവനായി വാങ്ങി വീട്ടിൽ കൊണ്ടുപോകുന്നവരും ഏറെ. വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ ഇതിലും പറ്റിയ പഴവർഗം ഇല്ലെന്നതാണ് തണ്ണിമത്തനെ പ്രിയങ്കരമാക്കുന്നത്. ഇതോടൊപ്പം, വൈറ്റമിൻ ഘടകങ്ങളും ഹൈപ്പര്‍ടെന്‍ഷന്‍, അസിഡിറ്റി എന്നിവ അകറ്റാൻ തണ്ണിമത്തന്‍ വളരെ നല്ലതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story