Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2018 11:11 AM IST Updated On
date_range 27 Feb 2018 11:11 AM ISTനല്ല കവിത ശ്രമിക്കുന്നത് മനുഷ്യനെ പുനര്‍നിര്‍വചിക്കാൻ ^വി.ജി. തമ്പി
text_fieldsbookmark_border
നല്ല കവിത ശ്രമിക്കുന്നത് മനുഷ്യനെ പുനര്‍നിര്‍വചിക്കാൻ -വി.ജി. തമ്പി ചാലക്കുടി: മനുഷ്യന്‍ എന്ന സങ്കല്‍പ്പത്തെ വിപുലമായി നിര്‍വചിക്കാനും പുതുക്കിപ്പണിയാനും എല്ലാ നല്ല കവിതകളും ശ്രമിക്കുന്നുവെന്ന് കവി വി.ജി. തമ്പി. ഡി. വിനയചന്ദ്രെൻറ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചാലക്കുടിയിലെ അനുസ്മരണ സമിതി സംഘടിപ്പിച്ച അഞ്ചാമത് വിനയസായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആനന്ദാനുഭൂതികളുടെ പുതിയ നിർമാണ സ്ഥലമാണ് കവിത തേടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കവി സച്ചിദാനന്ദന്‍ പുഴങ്കര അധ്യക്ഷത വഹിച്ചു. കവിസദസ്സ് കെ.ആര്‍. ടോണി ഉദ്ഘാടനം ചെയ്തു. ഡോ. വല്‍സലന്‍ വാതുശേരി, എം.ജി. ബാബു, വാസുദേവന്‍ പനമ്പിള്ളി, വര്‍ഗീസ് ആൻറണി, ബിജു റോക്കി, ഡോ. ബി. പാര്‍വതി, രാധിക സനോജ്, കെ.വി. അനില്‍കുമാര്‍, അനിത ഹരി, യു.എസ്. അജയകുമാര്‍, രാജു മേക്കാട്, യു.ജി. രാജന്‍, ജോയ് ജോസഫ്, ഹരിദാസ് എന്നിവര്‍ കവിത അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story