Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2018 11:08 AM IST Updated On
date_range 27 Feb 2018 11:08 AM ISTകോർപറേഷൻ കൗൺസിൽ ഇന്ന്; ബഹിഷ്കരണം അവസാനിപ്പിച്ച് കോൺഗ്രസ്
text_fieldsbookmark_border
തൃശൂർ: ചൊവ്വാഴ്ച ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിന് പരിഗണിക്കാൻ 118 വിഷയങ്ങൾ. 19ന് മൂന്ന് അജണ്ടകളുമായി കൗൺസിൽ യോഗം തീരുമാനിച്ചെങ്കിലും കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു. കോൺഗ്രസ് പ്രതിഷേധം സി.പി.എം സമ്മേളനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ നേതൃത്വത്തിെൻറ നിർദേശത്തെ തുടർന്നാണ് മാറ്റിവെച്ചത്. ദിവാൻജിമൂല മേൽപ്പാലം അപ്രോച്ച് റോഡ് നിർമാണത്തിന് ഹഡ്കോയിൽനിന്ന് വായ്പയെടുക്കുന്നതും വാർഷിക പദ്ധതി ഭേദഗതി പദ്ധതികൾക്ക് ഡി.പി.സി അംഗീകാരം ലഭിച്ചതും വാർഷിക പദ്ധതിക്ക് സംസ്ഥാന ബജറ്റ് പ്രകാരം ലഭിച്ച തുക വിവിധ മേഖലകളിലേക്ക് വിഭജിക്കുന്നതും ചൊവ്വാഴ്ച ചേരുന്ന കൗൺസിലിെൻറ പരിഗണനക്കുണ്ട്. മിനുട്സ് തിരുത്തൽ, പടിഞ്ഞാറെ കോട്ടയിലെ വ്യാപാരികളുടെ പുനരധിവാസ വിവാദം, കൗൺസിലിലെ സംഘർഷത്തിൽ മേയർ നൽകിയ പരാതിയിൽ കേസെടുത്തത് തുടങ്ങിയ വിഷയങ്ങളിൽ ബഹിഷ്കരണത്തിലായിരുന്ന കോൺഗ്രസ് സമരം അവസാനിപ്പിച്ചിരിക്കുകയാണ്. തുടർച്ചയായി രണ്ട് കൗൺസിൽ യോഗങ്ങളിൽ പ്രതിഷേധിച്ച് ബഹിഷ്കരണത്തിലായിരുന്നു. കഴിഞ്ഞ ദിവസം നടന്ന വൈദ്യുതി പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് കോൺഗ്രസ് വിട്ടു നിന്നു. മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ ബീന മുരളി, മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, പ്രതിപക്ഷ കക്ഷി നേതാവ് എം.കെ. മുകുന്ദൻ, ഉപനേതാവ് ജോൺ ഡാനിയേൽ, ബി.ജെ.പി നേതാവ് എം.എസ്. സമ്പൂർണ എന്നിവരുമായുള്ള ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിക്കാനുള്ള കോൺഗ്രസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story