Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2018 11:08 AM IST Updated On
date_range 27 Feb 2018 11:08 AM ISTസിവിൽ സ്റ്റേഷൻ റോഡ് ടാർ ചെയ്തില്ല; മേയറുടെ ചേംബറിന് മുന്നിൽ കൗൺസിലറുടെ കുത്തിയിരിപ്പ്
text_fieldsbookmark_border
തൃശൂർ: സിവിൽ സ്്റ്റേഷൻ റോഡ് ടാർ ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർ എ. പ്രസാദ് മേയറുടെ ചേംബറിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഉച്ചയോടെ തുടങ്ങിയ സമരം വൈകീട്ട് അഞ്ചരയോടെയാണ് അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം കൗൺസിൽ അംഗീകരിച്ച 27.75 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് ഇനിയും നടപ്പാക്കാത്തത്. ടാർ ലഭിക്കാത്തതാണ് കാരണമെന്ന് പൊതുമരാമത്ത് വിഭാഗം പറയുന്നു. എഴ് മാസമായി റോഡ് നിർമാണത്തിനുള്ള മെറ്റൽ റോഡിൽ ഇറക്കിയിട്ടതു മൂലം ഗതാഗതതടസ്സവും വാഹനാപകടവും ഉണ്ടാകുന്നു. മേയർക്ക് നിരവധി കത്ത് നൽകിയെങ്കിലും തീരുമാനമുണ്ടാവാത്തതിലാണ് സമരം. അസി.എക്സിക്യൂട്ടീവ് എൻജിനീയർ ടാർ ചൊവ്വാഴ്ച അനുവദിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story