Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗരോർജത്തിൽ നിന്ന്...

സൗരോർജത്തിൽ നിന്ന് 500 മെഗാവാട്ട് വൈദ്യുതി ലക്ഷ്യം ^മന്ത്രി എം.എം. മണി

text_fields
bookmark_border
സൗരോർജത്തിൽ നിന്ന് 500 മെഗാവാട്ട് വൈദ്യുതി ലക്ഷ്യം -മന്ത്രി എം.എം. മണി തൃശൂര്‍: സൗരോർജം ഉപയോഗിച്ച് സംസ്ഥാനത്ത് 500 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമുണ്ടെന്ന് മന്ത്രി എം.എം. മണി. കോര്‍പറേഷനില്‍ ഊര്‍ജക്ഷമതയുള്ള ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനും ലക്ഷ്യമുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പുതിയ വീടുകള്‍ക്കും മുകളില്‍ സോളാര്‍ പാനലുകൾ സ്ഥാപിച്ച് പരമാവധി വൈദ്യുതി ഉല്‍പാദിപ്പിക്കും. ചെലവ് കുറച്ച് കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യം. സംസ്ഥാനത്ത് 14 ശതമാനം വൈദ്യുതി പാഴാവുന്നുണ്ട്. ഇത് കുറക്കാനുള്ള പദ്ധതികള്‍ക്കും വൈദ്യുതി ബോര്‍ഡ് രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ 30ശതമാനം മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. 70 ശതമാനം പുറത്തുനിന്ന് വിലയ്ക്കു വാങ്ങിയാണ് വില്‍ക്കുന്നത്. കഴിഞ്ഞവര്‍ഷം പോലെ ഈ വര്‍ഷവും ലോഡ്ഷെഡിങ്ങും പവര്‍കട്ടും ഏര്‍പ്പെടുത്തില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പല പദ്ധതികളും ഉപേക്ഷിച്ചു. 70ശതമാനം പൂര്‍ത്തിയായ പള്ളിവാസല്‍ പദ്ധതിയും ഇതിൽപെടും. ഈ പദ്ധതി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 26 ചെറുകിട വൈദ്യുതി പദ്ധതികൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story