Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2018 11:06 AM IST Updated On
date_range 24 Feb 2018 11:06 AM ISTവരൾച്ച: കുടിവെള്ള സുരക്ഷിതത്വം ഉറപ്പു വരുത്തണം –ഡി.എം.ഒ
text_fieldsbookmark_border
തൃശൂർ: ജില്ലയിൽ വെള്ളത്തിെൻറ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ കുടിവെള്ളം സുരക്ഷിതമാണെന്ന് ജനം ഉറപ്പുവരുത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സുഹിത. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. അല്ലാത്ത പക്ഷം മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം, കോളറ തുടങ്ങിയ പല മാരകരോഗങ്ങൾക്കും കാരണമാകുെമന്നും അവർ പറഞ്ഞു. ശീതളപാനീയങ്ങൾ വിൽക്കുന്ന കടകൾ ശുദ്ധമായ വെള്ളവും ഐസും ഉപയോഗിക്കണം. ഇത് ഉറപ്പുവരുത്തുന്നതിന് ആരോഗ്യവകുപ്പ് വ്യാപക പരിശോധന നടത്തും. ഭക്ഷണശാലകൾ ആഹാരം അടച്ച് സൂക്ഷിക്കണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story