Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2018 11:06 AM IST Updated On
date_range 24 Feb 2018 11:06 AM ISTകോര്‍പറേഷന്‍ വൈദ്യുതി കുതിപ്പിലേക്ക്; മൂന്ന് പദ്ധതികള്‍ക്ക് തുടക്കം
text_fieldsbookmark_border
തൃശൂർ: വൈദ്യുതി കുതിപ്പിന് വഴിയൊരുക്കി കോർപറേഷെൻറ മൂന്ന് പദ്ധതികള്‍ തുടങ്ങി. ഇതോടൊപ്പം ഊർജോൽപാദനത്തിെൻറ ഭാഗമായി ഊര്‍ജക്ഷമതയുള്ള ഉപകരണങ്ങളുടെ വിതരണവും നടന്നു. പദ്ധതികളിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാരും ഐ.എൻ.ടി.യു.സി ജീവനക്കാരും ചടങ്ങിലേക്ക് പ്രതിേഷധ മാർച്ച് നടത്തി. മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. ജലവൈദ്യുതി പദ്ധതിക്കുള്ള പണമടച്ച രസീത് കെ. രാജന്‍ എം.എല്‍.എ, സെക്രട്ടറി എം.നിസാറുദ്ദീനു കൈമാറി. സോളാര്‍ പ്ലാൻറ് പലിശരഹിത വായ്പയും ഉദ്ഘാടനം ചെയ്തു. അവേര്‍കുട്ടി (10 മെഗാവാട്ട്), ഇട്ട്യാനി (2.5 എം.ഡബ്ല്യു), കാഞ്ഞിരക്കൊല്ലി (3 എം.ഡബ്ല്യു)), കണ്ണംകുഴി(10 എം.ഡബ്ല്യു) ചെറുകിട ജലവൈദ്യുതി പദ്ധതികളാണ് ഏറ്റെടുക്കുന്നത്. ഇതിെൻറ ആദ്യഘട്ടമായി രണ്ട് കോടി രൂപയാണ് കൈമാറിയത്. കുറഞ്ഞ നിരക്കില്‍ ഊര്‍ജക്ഷമതയുള്ള 20,000 എല്‍.ഇ.ഡി ബള്‍ബുകള്‍, 10,000 എല്‍.ഇ.ഡി ട്യൂബ് ലൈറ്റ് സെറ്റ്, 5000 ഫൈവ്സ്റ്റാര്‍ റേറ്റഡ് ഫാനുകള്‍ എന്നിവയാണ് വിതരണം ചെയ്യുക. വൈദ്യുതി വിഭാഗം ജീവനക്കാര്‍ക്ക് സ്വന്തം വീടുകളില്‍ സോളാര്‍ പ്ലാൻറ് സ്ഥാപിക്കാനാണ് പലിശ രഹിത വായ്പ അനുവദിക്കുന്നത്. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ കെ.എന്‍. ജയരാജ് പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി മേയര്‍ ബീന മുരളി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻമാരായ ഷീബ ബാബു, എം.എല്‍. റോസി, പി. സുകുമാരന്‍, കൗണ്‍സിലര്‍മാരായ എം.എസ്. സമ്പൂര്‍ണ, ഡി.പി.സി മെമ്പര്‍ വര്‍ഗീസ് കണ്ടംകുളത്തി, അസി. എന്‍ജിനീയര്‍ പി. പ്രസാദ് വൈദ്യുതി വിഭാഗത്തിലെ തൊഴിലാളി സംഘടനാ പ്രതിനിധികളായ ബി. അജിത്കുമാര്‍ (സി.ഐ.ടി.യു), ഹിരോഷ് ബാബു (എ.ഐ.ടി.യു.സി) എന്നിവര്‍ സംസാരിച്ചു. പരിപാടി നടന്ന ടാഗോർ സെൻറിനറി ഹാൾ എത്തുന്നതിന് മുമ്പുതന്നെ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു. പ്രതിപക്ഷ കക്ഷി നേതാവ് എം.കെ. മുകുന്ദൻ, ഉപനേതാവ് ജോൺ ഡാനിയേൽ, ഫ്രാൻസിസ് ചാലിശേരി, സി.ബി. ഗീത, ലാലി ജെയിംസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story