Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകിണി കോൾപടവ്​...

കിണി കോൾപടവ്​ ഇപ്പോഴും തരിശ്​

text_fields
bookmark_border
തൃശൂർ: കോർപറേഷൻ 55ാം ഡിവിഷനിൽ 110 ഏക്കറോളം വരുന്ന പന്നിയങ്കര കിണി കോൾപടവ് സർക്കാർ തരിശുരഹിത വർഷം പ്രഖ്യാപിച്ചിട്ടും തരിശായി കിടക്കുന്നു. 43 വർഷമായി മുടങ്ങിക്കിടന്ന കെ.എൽ.ഡി.സി ഉപകനാൽ നന്നാക്കാൻ കൃഷിമന്ത്രി ഇടപെടുകയും ചാലി​െൻറ പണി പൂർത്തിയാക്കുകയും ചെയ്തിട്ടും കൃഷിയിറക്കാൻ കഴിഞ്ഞിട്ടില്ല. അടാട്ട് ഫാർമേഴ്സ് ബാങ്കി​െൻറ കീഴിലാണ് ഇൗ േകാൾപടവ്. നവംബർ 23ന് ചേർന്ന കർഷക യോഗത്തിൽ പുതിയ കോൾപടവ് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഇതുവരെ ഫാർമേഴ്സ് ബാങ്കി​െൻറ സഹായത്തോടെയാണ് കൃഷി ഇറക്കിയിരുന്നത്. പഴയ കൺവീനറിൽനിന്ന് മോേട്ടാർ ഷെഡി​െൻറ താക്കോലും അനുബന്ധ സാധനങ്ങളും ഏറ്റുവാങ്ങിയെങ്കിലും കൃഷിയിറക്കാൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ഒരു കൂട്ടം കർഷകർ ബാങ്ക് എം.ഡിക്ക് പരാതി നൽകുകയും കൃഷിമന്ത്രിയെ അറിയിക്കുകയും ചെയ്തു. തുടർന്ന് ഇൗമാസം 24ന് വൈകീട്ട് നാലിന് ബാങ്ക് ആസ്ഥാനത്ത് കർഷകരുടെ യോഗം വിളിക്കാൻ നടപടിയെടുത്തെങ്കിലും ഇതുവരെ മുഴുവൻ കർഷകർക്കും അറിയിപ്പ് നൽകിയിട്ടില്ല. ഇൗവർഷം കൃഷിയിറക്കാതിരിക്കാനുള്ള നീക്കമാണ് ബാങ്കി​െൻറ ഭാഗത്തുനിന്നെന്നും ഇത് ഭൂ മാഫിയയെ സഹായിക്കാനാണെന്നും കോൾപടവ് സമിതി മുൻ കൺവീനർ കെ.എസ്. ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story