Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2018 11:02 AM IST Updated On
date_range 24 Feb 2018 11:02 AM ISTജ്വല്ലറി കവര്‍ച്ച: ചാലക്കുടിയില്‍ പ്രതികളുടെ തെളിവെടുത്തു
text_fieldsbookmark_border
ചാലക്കുടി: നോര്‍ത്ത് ജങ്ഷനിലെ ഇ.ടി.ദേവസി ആൻഡ് സണ്‍സ് ഇടശേരി ഗോള്‍ഡ് സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സ്വർണവും പണവും കവര്‍ന്ന കേസില്‍ പിടികൂടിയ മൂന്ന് പ്രതികളെയും സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാണ് തെളിവെടുപ്പിന് ഇവരെ ജ്വല്ലറിയിൽ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ തൃശൂരില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വൈകീട്ട് 3.45നാണ് ഇവരെ പൊലീസ് മജിസ്‌ട്രേറ്റ് സൂരജ് മുമ്പാകെ ഹാജരാക്കിയത്. മോഷണം നടത്തിയ വിധം പ്രതികള്‍ പൊലീസിന് മുന്നില്‍ വ്യക്തമാക്കി. ജ്വല്ലറിയുടെ പിന്‍വശത്തെ ചുമരില്‍ ദ്വാരമുണ്ടാക്കി അകത്ത് കടന്നതും സ്വര്‍ണം കവര്‍ന്നതിന് ശേഷം അതുവഴിതന്നെ പുറത്തിറങ്ങിയതും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഭൂഗര്‍ഭ ലോക്കറുകള്‍ തകര്‍ത്തതും എങ്ങനെയെന്ന് ഇവര്‍ വിശദീകരിച്ചു. ചാലക്കുടി ഡിവൈ.എസ്.പി സി.എസ്. ഷാഹുല്‍ ഹമീദ്, സി.ഐ വി. ഹരിദാസ്, എസ്.ഐ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് ജ്വല്ലറി പരിസരത്ത് ആളുകൾ തടിച്ചുകൂടി. സുരക്ഷക്കായി പൊലീസിനെ ജ്വല്ലറി പരിസരത്ത് വിന്യസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story