Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആദിവാസി യുവാവി​െൻറ...

ആദിവാസി യുവാവി​െൻറ കൊലപാതകം: കുടുംബത്തിന് അടിയന്തര ധനസഹായം ഉടൻ ^ മന്ത്രി ബാലൻ

text_fields
bookmark_border
ആദിവാസി യുവാവി​െൻറ കൊലപാതകം: കുടുംബത്തിന് അടിയന്തര ധനസഹായം ഉടൻ - മന്ത്രി ബാലൻ മുളങ്കുന്നത്തുകാവ്: കൊല ചെയ്യപ്പെട്ട ആദിവാസി യുവാവി​െൻറ കുടുംബത്തിന് അടിയന്തര ധനസഹായം ഉടൻ നൽകുമെന്ന് മന്ത്രി എ.കെ. ബാലൻ. തൃശൂർ ഗവ. മെഡി. കോളജ് മോർച്ചറിയിൽ ആദിവാസി യുവാവ് കടുകുമണ്ണ ഊരിൽ മധുവി​െൻറ മൃതദേഹം കണ്ടശേഷം ബന്ധുക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുവാവിനെ മൃഗീയമായി തല്ലിക്കൊന്നവരെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യും. യുവാവി​െൻറ കുടുംബസ്ഥിതി വിലയിരുത്തി ഭാവി സംരക്ഷണം നൽകും. സംസ്കാരിക കേരളത്തിന് അപമാനമായ ഉത്തരേന്ത്യൻ ശൈലിയിലുള്ള സദാചാര ഗുണ്ടായിസം പൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രാകൃത മനുഷ്യക്കുരുതി മലയാളനാട്ടിൽ അനുവദിക്കിെല്ലന്ന് കൂടെയുണ്ടായിരുന്ന എം.ബി. രാജേഷ് എം.പി വ്യക്തമാക്കി. മരിച്ച മധുവി​െൻറ സഹോദരൻ രാജേഷിന് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനൽകിയാണ് മന്ത്രി മടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story