Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2018 11:02 AM IST Updated On
date_range 24 Feb 2018 11:02 AM ISTകേരളം പ്രബുദ്ധമാണെന്നത് മിഥ്യാധാരണ: സണ്ണി എം. കപിക്കാട്
text_fieldsbookmark_border
തൃശൂര്‍: കേരളം പ്രബുദ്ധമാണെന്നും ജാതിയില്ലാ സമൂഹമാണെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ ചിന്തകന്‍ സണ്ണി എം. കപിക്കാട്. ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന നടപടിയില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശപ്രവര്‍ത്തകര്‍ നടത്തിയ പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 15 വര്‍ഷം മുമ്പ് മുത്തങ്ങയില്‍ ആദിവാസി യുവാവ് ജോഗിയെ കൊന്നത് ഭരണകൂടമായിരുന്നെങ്കില്‍ ഇപ്പോള്‍ അട്ടപ്പാടിയില്‍ മധുവിനെ കൊന്നത് സവര്‍ണ പ്രത്യയശാസ്ത്രം ഉള്‍ക്കൊണ്ട ആള്‍ക്കൂട്ടമാണ്. അവരില്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ടെന്ന യാഥാർഥ്യം ആകുലപ്പെടുത്തുന്നതാണ്. ആദിവാസിയായതിനാലാണ് മധു കൊല്ലപ്പെട്ടത്. ദളിതനായതുകൊണ്ടായിരുന്നു വിനായകന്‍ കൊല്ലപ്പെട്ടത്. ദലിതരും ആദിവാസികളും മാത്രമല്ല ട്രാന്സ്ജെൻററുകളും ഇതരസംസ്ഥാനതൊഴിലാളികളും തുടങ്ങി പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളെല്ലാം അക്രമിക്കപ്പെടുന്നു. മലയാളി സമൂഹം തന്ത്രപൂർവം ഒളിച്ചുവെച്ച വംശീയതയും ജാതീയതയുമാണ് മറനീക്കി പുറത്തുവരുന്നതെന്നും സണ്ണി പറഞ്ഞു. കവി പി.എന്‍. ഗോപീകൃഷ്ണന്‍, കെ. അംബുജാക്ഷന്‍, ടി.കെ. വാസു, ഷീബ അമീര്‍, ഉമ പ്രേമന്‍, പി.ജെ. മോന്‍സി, കെ. സഹദേവന്‍, എ.കെ. സന്തോഷ്, മണി തോട്ടപ്പടി, ഡോ. വിനീത വിജയന്‍, ഐ. ഗോപിനാഥ്, സന്തോഷ് കുമാര്‍, ശരത് ചേലൂര്‍, ഹേമ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ഊരാളി ഗാനസംഘത്തെൻറ പ്രതിഷേധഗാനാലാപനം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story