Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 11:02 AM IST Updated On
date_range 23 Feb 2018 11:02 AM ISTഇടതു മതേതര ശക്തി വിപുലമാക്കണം ^വി.എസ്
text_fieldsbookmark_border
ഇടതു മതേതര ശക്തി വിപുലമാക്കണം -വി.എസ് തൃശൂർ: കേന്ദ്രത്തിൽ ബി.െജ.പി.ക്കെതിരെ കോൺഗ്രസ് അടക്കമുള്ള വിശാല മതേതര കൂട്ടായ്മ വേണമെന്ന യച്ചൂരിയുടെ സമീപനത്തെ ഒരിക്കൽ കൂടി പിന്തുണക്കുന്നുവെന്ന സൂചന നൽകി വി.എസ്. അച്യുതാനന്ദൻ. പ്രതിനിധി സമ്മേളനത്തിന് പതാക ഉയർത്തി സംസാരിക്കവെയാണ് അദ്ദേഹം ഇൗ സൂചന നൽകിയത്. വർഗീയ ഫാഷിസ്റ്റ് ഭീഷണിക്കെതിരെ ഇടതു മതേതര ശക്തി വിപുലമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വി.എസിെൻറ ഹ്രസ്വ പ്രസംഗത്തിെൻറ പൂർണ രൂപം: അതീവ ഗൗരവതരമായ രാഷ്ട്രീയ-സാമൂഹിക സാഹചര്യം രാജ്യത്ത് നിലനിൽക്കുന്ന സന്ദർഭത്തിലാണ് പാർട്ടി സംസ്ഥാന സമ്മേളനം നടക്കുന്നത്. നവ ലിബറൽ നയങ്ങളും വർഗീയ ഫാഷിസ്റ്റ് പ്രവണതകളും രാജ്യത്തിെൻറ നിലനിൽപ്പിനു തന്നെ ഭീഷണി ഉയർത്തുന്ന കാലമാണിത്. ഇതിനെ ചെറുത്തു തോൽപ്പിക്കാൻ ഇടതുപക്ഷ-മതനിരപേക്ഷ പ്രസ്ഥാനങ്ങൾ വിപുലവും വ്യാപകവുമായ രീതിയിൽ ശക്തിപ്പെടുത്തി മുന്നോട്ടു പോകണം. അതോടൊപ്പം നവ കേരളം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാറിന് കൂടുതൽ കരുത്ത് പകരണം. സർക്കാറിന് എതിരായ സ്ഥാപിത താൽപര്യക്കാരുടെ ആസൂത്രിത നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കണം. ഇൗ കാര്യങ്ങളിൽ ഗൗരവ ചർച്ച നടത്തിയും തീരുമാനങ്ങൾ എടുത്തുമായിരിക്കും സമ്മേളനം സമാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story