Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയഹൂദ സ്മാരകങ്ങൾ...

യഹൂദ സ്മാരകങ്ങൾ സന്ദർശിക്കാൻ ഇസ്രായേൽ സംഘമെത്തി

text_fields
bookmark_border
മാള: യഹൂദ സിനഗോഗ്‌, ഖബറിടം എന്നിവ സന്ദർശിക്കുന്നതിന് ഇസ്രാേയൽ സംഘമെത്തി. ഐഫ പട്ടണത്തിലെ ടെക്നിയോൺ യൂനിവേഴ്സിറ്റിയിലെ എൻജിനീയർ സോളമൻ, ഭാര്യ ഡോ.നിലേ, കൊച്ചിയിൽ താമസിക്കുന്ന യഹൂദവംശജനും ടൂറിസം ഉദ്യോഗസ്ഥനുമായ ഡി. ബിജു തോമസ് എന്നിവരാണ് സന്ദർശനത്തിന് എത്തിയത്. സോളമ​െൻറ മുതുമുത്തച്ഛൻ എഫ്രൈം ബെൽ ഏലിയാഹോ മാള സിനഗോഗിൽ ഹസ്സാൻ പദവി വഹിച്ചിരുന്നതായി ഇവർ പറയുന്നു. ഹസ്സാൻ എന്നാൽ ആൺകുട്ടികൾക്ക് പരിഛേദനം നടത്തുവാൻ അനുവാദം കൊടുക്കുന്ന പദവിയാണ്. ഇദ്ദേഹത്തി​െൻറ മരണം മാളയിൽെവച്ചായിരുന്നു. ഖബറിടം ജൂത ശ്മശാനത്തി​െൻറ കിഴക്കുഭാഗത്തായി സംരക്ഷിച്ച് നിർത്തിയത് ഇവർ പരിശോധിച്ചു. ഖബറിടത്തിൽ സിമൻറിൽ തീർത്ത അക്ഷരങ്ങൾ പൊടിഞ്ഞതായും ഇത് പുതുക്കാൻ എഴുതി കൊണ്ടുവരുമെന്നും സോളമൻ പറഞ്ഞു. പ്രധാനമന്ത്രി മോദി ഇസ്രായേൽ സന്ദർശനം നടത്തിയപ്പോൾ മാളയിലെ തകർന്നുകിടക്കുന്ന ശ്മശാനത്തി​െൻറ ചിത്രം അദ്ദേഹത്തിന് നൽകിയതായും സംരക്ഷണം വാഗ്ദാനം ചെയ്തതായും സോളമൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story