Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർട്ടിഫിക്കറ്റ്...

സർട്ടിഫിക്കറ്റ് ലഭിച്ചില്ല: കിഡ്സ് ഐ.ടി.ഐക്ക് മുമ്പിൽ വിദ്യാർഥികൾ നിരാഹാരം തുടങ്ങി

text_fields
bookmark_border
മേത്തല: സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട്- കോട്ടപ്പുറം കിഡ്സ് ഐ.ടി.ഐ മാനേജ്മ​െൻറിനെതിരെ ഡിപ്ലോമ വിദ്യാർഥികൾ റിലേ നിരാഹാരം ആരംഭിച്ചു. കോഴ്സിന് പണം വാങ്ങി ഒന്നര വർഷം കഴിഞ്ഞിട്ടും പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകിയില്ലെന്നാരോപിച്ചാണ് സമരം. 2016 ആഗസ്റ്റിലാണ് 25- വിദ്യാർഥികൾ എൻ.സി.വി.ടി ഡിപ്ലോമ കോഴ്സിന് ചേർന്നത്. പരീക്ഷ നടത്താത്തതിനെ തുടർന്ന് വിദ്യാർഥികൾ വിവരമന്വേഷിച്ചിരുന്നു. ഉടനെ ശരിയാകുമെന്ന മറുപടിയാണ് മാനേജ്മ​െൻറിൽനിന്ന് ലഭിച്ചത്. എന്നാൽ, ഒരു വർഷത്തെ കോഴ്സ് ഒന്നര വർഷമായിട്ടും പരീക്ഷ നടത്തിയിട്ടില്ല. കൂടാതെ അധിക ഫീസും ഈടാക്കിയിരുന്നതായി വിദ്യാർഥികൾ പറഞ്ഞു. ഇതിനിടെ 2017 ഡിസംബറിൽ എ.എസ്.ഡി.സി സർട്ടിഫിക്കറ്റി​െൻറ ഒരു പരീക്ഷ നടത്തിയിരുന്നു. ഈ കോഴ്സാകട്ടെ ഡിപ്ലോമ കോഴ്സിന് തുല്ല്യമല്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇതേതുടർന്നാണ് ഒരു കൂട്ടം വിദ്യാർഥികൾ സമരവുമായി രംഗത്തെത്തിയത്. മാനേജ്മ​െൻറിൽനിന്ന് നീതി ലഭിക്കുന്നതുവരെ റിലേ നിരാഹാര സമരം തുടരുമെന്ന് വിദ്യാർഥികളായ വൈഷ്ണവ്, റിയാസ്, അക്ഷയ്, സൽമാൻ, യദുകൃഷ്ണ എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story