Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 10:50 AM IST Updated On
date_range 21 Feb 2018 10:50 AM ISTശക്തനാക്കിയ മണ്ണിലേക്ക് 'അശക്ത'നായ വി.എസ് വീണ്ടും
text_fieldsbookmark_border
തൃശൂർ: 1981ൽ സി.പി.എം സംസ്ഥാന സമ്മേളനം നടന്ന തൃശൂർ വീണ്ടുമൊരു സമ്മേളനത്തിന് വേദിയാവുേമ്പാൾ പാർട്ടിയിൽ വി.എസ്. അച്യുതാനന്ദെൻറ കരുത്തിെൻറ ഉരകല്ലു കൂടിയാവുകയാണ്. അന്നത്തെ സമ്മേളനത്തിലാണ് വി.എസ്. പാർട്ടി സെക്രട്ടറിയായത്. നായനാരായിരുന്നു അതിന് മുമ്പ് സെക്രട്ടറി. 1980ലെ തെരഞ്ഞെടുപ്പിൽ ആൻറണിയും മാണിയും ബാലകൃഷ്ണപിള്ളയും ബേബി ജോണിെൻറ ആർ.എസ്.പിയും കമലം ജനതയും ചേർന്ന മുന്നണിയുടെ നേതൃത്വത്തിൽ ലഭിച്ച ഭരണത്തിന് ഒരു വർഷം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂവെങ്കിലും അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന നായനാർ മുഖ്യമന്ത്രിയാവാനായിരുന്നു ഇ.എം.എസിെൻറ നിർദേശം. ഇതോടെയാണ് സെക്രട്ടറി സ്ഥാനത്ത് വി.എസ് എത്തിയത്. സെക്രട്ടറിയുടെ താൽക്കാലിക ചുമതല നിർവഹിക്കുേമ്പാൾ 1981ൽ തൃശൂരിലായിരുന്നു സംസ്ഥാന സമ്മേളനം. അന്ന് സി.എം.എസ് സ്കൂളിന് മുൻവശത്ത് തേക്കിൻകാട് മൈതാനിയിൽ പന്തലിട്ടായിരുന്നു സമ്മേളനം. ഭക്ഷണം എം.ജി റോഡിൽ ജില്ല കമ്മിറ്റി ഓഫിസിലും. ഇന്നത്തെ പോലെ ആഘോഷമോ ആരവമോ ഇല്ല. സമ്മേളനം വി.എസ്. അച്യുതാനന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പിന്നീട് 1992 വരെ ആ പദവിയിൽ അദ്ദേഹം തുടർന്നു. തൃശൂരിനെ വി.എസ് പക്ഷത്തിെൻറ കോട്ടയെന്ന് മലപ്പുറം സമ്മേളനം വരെ വിളിച്ചു. ക്രമേണ പല കാരണങ്ങളാൽ കൂടെയുള്ളവർ കൊഴിഞ്ഞുപോയി. പലരും മറുപക്ഷം ചാടി. കൂറുമാറാനില്ലെന്ന് പ്രഖ്യാപിച്ച് അച്ചടക്ക നടപടി നേരിട്ട് പാർട്ടി ഏരിയ കമ്മിറ്റി അംഗമായി കഴിയുന്ന ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരനെപ്പോലെ അപൂർവം ചിലർ മാത്രം. പാർട്ടി സ്ഥാപകരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവ്, ഭരണപരിഷ്കാര കമീഷൻ ചെയർമാൻ തുടങ്ങിയ പരിഗണനകൾ ഉണ്ടെങ്കിലും പഴയതുപോലെ ശ്രദ്ധാകേന്ദ്രമല്ലാതായി. ഇത്തവണ ആലപ്പുഴ, തിരുവനന്തപുരം ജില്ല സമ്മേളനങ്ങളിലാണ് പെങ്കടുപ്പിച്ചത്. വയലാറിൽനിന്നുള്ള കൊടിമര ജാഥയുടെ ഉദ്ഘാടനവും സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളന നഗരിയിലെ പതാക ഉയർത്തലും മാത്രമാണ് ഇത്തവണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story