Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2018 11:05 AM IST Updated On
date_range 20 Feb 2018 11:05 AM ISTവയോജനങ്ങൾക്കായി വിവിധ പദ്ധതികൾ ^മന്ത്രി ശൈലജ
text_fieldsbookmark_border
വയോജനങ്ങൾക്കായി വിവിധ പദ്ധതികൾ -മന്ത്രി ശൈലജ തൃശൂർ: 'സായംപ്രഭ' പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലെയും ഓരോ വൃദ്ധസദനം ആധുനികവത്കരിക്കുമെന്നും സംസ്ഥാനത്ത് പുതുതായി 70 പകൽവീടുകൾ നിർമിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ. സി.പി.എം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച വയോജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. തലശ്ശേരിയിലും എറണാകുളത്തും പുതുക്കിയ പകൽവീടുകൾ ഉടൻ പ്രവർത്തിച്ചു തുടങ്ങും. വയോജനങ്ങൾക്കായി ഇലക്ട്രോണിക് കാർഡിലൂടെ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സംവിധാനം ഉടൻ നടപ്പാക്കും. ഇത് വിജയിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകും. 87 നഗരസഭകൾ കേന്ദ്രീകരിച്ച് വയോമിത്രം യൂനിറ്റ് സ്ഥാപിക്കൽ 2019 ഓടെ പൂർത്തിയാവും. പഞ്ചായത്തിെൻറ കൂടി സഹകരണത്തോടെ പ്രായമായവർക്ക് വീട്ടിലെത്തി മരുന്ന് നൽകുന്ന 'നന്മ' പദ്ധതി ആലോചനയിലുണ്ട് -മന്ത്രി പറഞ്ഞു. പ്രഫ. എം. മുരളീധരൻ അധ്യക്ഷത വഹിച്ചു. കെ.കെ. കാർത്തികേയൻ, ടി.എ. സുധാകരൻ, ഡോ. കെ. പ്രവീൺലാൽ, വി.വി. പരമേശ്വരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story