Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോർപറേഷനെതിരെ കോൺഗ്രസ്...

കോർപറേഷനെതിരെ കോൺഗ്രസ് സമരം

text_fields
bookmark_border
തൃശൂർ: കോർപറേഷൻ ഭരണ സമിതിയുടെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ കോൺഗ്രസ് നടത്തുന്ന സമരത്തി​െൻറ ഭാഗമായി കൗൺസിൽ ഹാളിൽ 'രാപ്പകൽ കുത്തിയിരുപ്പ് സമരം' നടത്തുമെന്ന് പ്രതിപക്ഷ കക്ഷി നേതാവ് എം.കെ. മുകുന്ദൻ പറഞ്ഞു. തികഞ്ഞ ഏകാധിപത്യ രീതിയിലാണ് കോർപറേഷനിൽ സി.പി.എം ഭരണം നടത്തുന്നത്. ഭൂരിപക്ഷം വരുന്ന പ്രതിപക്ഷവുമായി ഒരു ആലോചനയും നടത്താറില്ല. സ്റ്റിയറിങ് കമ്മിറ്റിയെയോ, സ്റ്റാൻഡിങ് കമ്മിറ്റികളെയോ, കൗൺസിലിനെയോ ഗൗരവമായി എടുക്കുന്നില്ല. സമരം ചെയ്തിട്ടും ചർച്ച ചെയ്യാൻ പോലും തയ്യാറാക്കാതെ മേയറുടെ നടപടി ധിക്കാരപരമാണ്. തീരുമാനങ്ങൾ കൗൺസിലിൽ പ്രഖ്യാപിക്കുക, ജനാധിപത്യവിരുദ്ധ നടപടികൾ തിരുത്തുക, ഗുണ്ടയായ താൽക്കാലിക ജീവനക്കാരനെ പുറത്താക്കുക, കള്ള കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കും വരെ സമരം തുടരുമെന്ന് എം.കെ. മുകുന്ദനും, ജോൺ ഡാനിയലും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story