Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'അഡാറ്...

'അഡാറ് ലവി'നൊപ്പമുണ്ടാകും; ആരെയും ഭയക്കുന്നില്ല ^പ്രിയ

text_fields
bookmark_border
'അഡാറ് ലവി'നൊപ്പമുണ്ടാകും; ആരെയും ഭയക്കുന്നില്ല -പ്രിയ തൃശൂർ: 'അഡാറ് ലവ്' സിനിമയിലെ പാട്ടുരംഗത്തിലെ ഒറ്റ കണ്ണിറുക്കലിലൂടെ ലോക ശ്രദ്ധനേടിയ പ്രിയ പ്രകാശ് വാര്യർ കാർട്ടൂൺ ക്യാമ്പിലെത്തി. കേരള ലളിതകല അക്കാദമി തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച ക്യാമ്പിലാണ് കാർട്ടൂൺ പ്രണയവുമായി പ്രിയ എത്തിയത്. അസഹിഷ്ണുതയെ ഭയക്കുന്നില്ലെന്നും സിനിമയിൽ നിന്ന് പിൻമാറില്ലെന്നും അവർ പറഞ്ഞത് കരഘോഷത്തോടെയാണ് ക്യാമ്പ് ഏറ്റുവാങ്ങിയത്. നവമാധ്യമങ്ങൾ വഴി ഏറെ പിന്തുണ ലഭിക്കുന്നുണ്ട്. ഫുട്ബാൾതാരം റൊണാൾഡോ ഉൾപ്പെടെ, ലോകപ്രശസ്തരുടെ നിരതന്നെ പിന്തുണയുമായെത്തി. ജനങ്ങളിൽനിന്ന് ഉണ്ടായ പ്രതികരണങ്ങളിൽ വളരെ സന്തോഷമുണ്ട്. കേരളത്തിൽനിന്ന് ലഭിച്ച അഭിനന്ദനങ്ങൾക്ക് കണക്കില്ല. സിനിമയ്ക്കെതിരെ നൽകിയ കേസിെന കുറിച്ച് കൂടുതൽ അറിയില്ല. ആര് എതിർത്താലും, അവസാനംവരെ സംവിധായകൻ ഒമർ ലുലുവി​െൻറ 'അഡാറ് ലവി'നൊപ്പം ഉണ്ടാകും. ഒരു കാര്യത്തിൽ എല്ലാവരും ഒരുപോലെ ആയിരിക്കുകയില്ലല്ലോ. എല്ലാറ്റിനെയും പോസിറ്റീവായാണ് കാണുന്നത് -പ്രിയ പറഞ്ഞു. ഗാനത്തെ കുറിച്ചുള്ള േട്രാളുകളെല്ലാം കാണുന്നുണ്ട്, സന്തോഷവുമുണ്ട്. അച്ഛൻ പ്രകാശ്വാര്യർ, അമ്മ പ്രീത, തിരക്കഥാകൃത്തുക്കളായ സാരംഗ് ജയപ്രകാശ്, ലിജോ പാണാടൻ എന്നിവർക്കൊപ്പമാണ് പ്രിയ ക്യാമ്പിലെത്തിയത്. കാർട്ടൂണിസ്റ്റുകൾ പ്രിയയുടെ വിവിധ ഭാവത്തിലുള്ള ചിത്രങ്ങൾ വരച്ചിരുന്നു. മുഴുവൻ കാർട്ടൂണുകളും കണ്ടശേഷം, സമ്മാനമായി ലഭിച്ച കാർട്ടൂണുകളുമായാണ് പ്രിയ പൂങ്കുന്നത്തെ വീട്ടിലേക്ക് മടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story