Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 11:08 AM IST Updated On
date_range 18 Feb 2018 11:08 AM ISTസി.പി.എം സമ്മേളനം: ഇന്ന് ആയിരം പേരുടെ യോഗ പ്രദർശനം
text_fieldsbookmark_border
തൃശൂർ: സി.പി.എം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി ഞായറാഴ്ച നഗരത്തിൽ 1000 പേർ പെങ്കടുക്കുന്ന യോഗ പ്രദർശനം നടക്കും. വൈകീട്ട് നാലിന് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പ്രദർശനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പെങ്കടുക്കും. ഇന്ന് സംസ്ഥാനതല ചെസ് മത്സരവുമുണ്ട്. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന 'ചിരസ്മരണ' ശാസ്ത്ര-ചരിത്ര-വിദ്യാഭ്യാസ പ്രദർശനം ഇൗമാസം 28 വരെ തുടരും. പൊതുസമ്മേളനം നടക്കുന്ന 25ന് ഉച്ചക്ക് രണ്ടിന് നാലിടങ്ങളിൽ കേന്ദ്രീകരിച്ചാണ് റെഡ് വളൻറിയർ മാർച്ച് പുറപ്പെടുന്നത്. മണലൂർ, ചാവക്കാട്, കുന്നംകുളം, നാട്ടിക ഏരിയ പടിഞ്ഞാറെകോട്ടയിലും ചേലക്കര, വടക്കാഞ്ചേരി, പുഴക്കൽ, തൃശൂർ ഏരിയ വടക്കേ സ്റ്റാൻഡിലും ചേർപ്പ്, മാള, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ ശക്തൻ സ്റ്റാൻഡിലും കൊടകര, ഒല്ലൂർ, മണ്ണുത്തി ഏരിയ കിഴക്കേ കോട്ടയിലും കേന്ദ്രീകരിക്കും. നാല് മണിക്കാണ് ഗാർഡ് ഒാഫ് ഒാണർ. പൊതുസമ്മേളനത്തിൽ പെങ്കടുക്കാൻ എത്തുന്ന രണ്ടുലക്ഷം പേരുടെ വാഹനങ്ങൾ വടക്കേ സ്റ്റാൻഡ്, പാട്ടുരായ്ക്കൽ, കിഴക്കേ കോട്ട, ശക്തൻ സ്റ്റാൻഡ്, പടിഞ്ഞാറെ കോട്ട എന്നിവിടങ്ങളിൽ പാർക്ക് ചെയ്യും. തെക്കൻ ജില്ലകളിൽ നിന്നുള്ള ദീപശിഖകൾ 20ന് വൈകീട്ട് ജില്ല അതിർത്തിയായ പൊങ്ങം വഴിയും വടക്കൻ ജില്ലകളിൽനിന്നുള്ളവ 21ന് രാവിലെ 11ന് ചെറുതുരുത്തി വഴിയും പാലക്കാട് ജില്ലയിലെ കിഴക്കൻ പ്രദേശത്തുനിന്നുള്ള ദീപശിഖകൾ 21ന് ഉച്ചക്ക് രണ്ടിന് വാണിയംപാറ വഴിയും തൃശൂരിലേക്ക് പ്രവേശിക്കും. ജില്ലയിലെ ദീപശിഖ പ്രയാണത്തിൽ 8,000ഒാളം അത്ലറ്റുകളാണ് പെങ്കടുക്കുന്നത്. പ്രതിനിധികൾക്കും വളൻറിയർമാർക്കുമുള്ള ബാഡ്ജ് മുതൽ കുടിവെള്ള വിതരണത്തിനുള്ള പാത്രങ്ങൾ വരെ ഹരിത നിയമാവലി പാലിച്ചാണ് തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story