Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 11:08 AM IST Updated On
date_range 18 Feb 2018 11:08 AM ISTകെ.എം. മാണി: എൽ.ഡി.എഫ് തീരുമാനിക്കുന്നതു വരെ സി.പി.െഎക്ക് സ്വന്തം അഭിപ്രായം പറയാം ^ബേബി ജോൺ
text_fieldsbookmark_border
കെ.എം. മാണി: എൽ.ഡി.എഫ് തീരുമാനിക്കുന്നതു വരെ സി.പി.െഎക്ക് സ്വന്തം അഭിപ്രായം പറയാം -ബേബി ജോൺ തൃശൂർ: കെ.എം. മാണിക്ക് ഇടതുമുന്നണിയിൽ പ്രവേശനം നൽകുന്ന കാര്യം മുന്നണി തീരുമാനിക്കുന്നതുവരെ സി.പി.െഎക്ക് സ്വന്തം അഭിപ്രായം പറയാമെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബേബി ജോൺ. മുന്നണിക്ക് അലോസരമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്ന് സി.പി.െഎ വ്യക്തമാക്കിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ഇൗമാസം 22 മുതൽ 25 വരെ തൃശൂരിൽ നടക്കുന്ന സി.പി.എം സമ്മേളന പരിപാടികൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബേബി ജോൺ. സമ്മേളനത്തിെൻറ ഭാഗമായി 23ന് വി.എസ്. അച്യുതാനന്ദെൻറ അധ്യക്ഷതയിൽ എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്ന 'കേരളം ഇന്നലെ, ഇന്ന്, നാളെ' സെമിനാറിൽ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനൊപ്പം കെ.എം. മാണിയും ആർ. ബാലകൃഷ്ണപിള്ളയും പെങ്കടുക്കുന്നുണ്ട്. ഞായറാഴ്ച മുതൽ 24 വരെ നടക്കുന്ന സെമിനാറുകളിൽ കോൺഗ്രസ്, ബി.ജെ.പി പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടില്ല. മാണിയെ ഉൾക്കൊള്ളുകയും കോൺഗ്രസിനെയും ബി.ജെ.പിയെയും മാറ്റി നിർത്തുകയും ചെയ്യുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബേബി ജോൺ. മാണി സി.പി.എം ഒരുക്കുന്ന വേദി പങ്കിടുന്നത് ആദ്യമല്ല. പാലക്കാട് പ്ലീനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലും പെങ്കടുത്തിട്ടുണ്ട്. മാണിയെ ഒഴിവാക്കാനുള്ള കാരണമൊന്നുമില്ല. കോൺഗ്രസിനെ പെങ്കടുപ്പിക്കുന്നതിൽ വിരോധമില്ല, പക്ഷെ പരിമിതിയുണ്ട്. ഇതൊരു െഎക്യമുന്നണി രൂപവത്കരണമല്ല, സംവാദ സദസ്സാണ്. അതിെൻറ നല്ല നടത്തിപ്പിന് സഹായകരമായവരെയാണ് പെങ്കടുപ്പിക്കുന്നത്. കോൺഗ്രസിനും ബി.ജെ.പിക്കും കൽപ്പിക്കുന്ന അകലത്തിനും മാണിക്ക് കൽപ്പിക്കുന്ന അകലത്തിനും വ്യത്യാസമുണ്ട്. മാണിയുടെ കാര്യത്തിൽ ഇടതുമുന്നണിയിൽ ഒാരോ കക്ഷിക്കും സ്വന്തം അഭിപ്രായം പറയാം. പക്ഷെ, അത് മുന്നണി ഒരു തീരുമാനം എടുക്കുന്നതു വരെ മാത്രമാണ്. തീരുമാനമാകുേമ്പാൾ ഒറ്റ അഭിപ്രായമെ കാണുകയുള്ളൂ. കാനം മാണിക്കൊപ്പം പരിപാടിയിൽ പെങ്കടുക്കും. ഇൗ തർക്കം നിൽക്കുേമ്പാഴും അവർ പലയിടത്തും വേദി പങ്കിടുന്നുണ്ടെന്നും ബേബി ജോൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story