Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 11:08 AM IST Updated On
date_range 18 Feb 2018 11:08 AM ISTസി.പി.എം സമ്മേളനം 22 മുതൽ തൃശൂരിൽ
text_fieldsbookmark_border
തൃശൂർ: സി.പി.എം 22ാം പാർട്ടി കോൺഗ്രസിെൻറ മുന്നോടിയായി സംസ്ഥാന സമ്മേളനം ഇൗമാസം 22 മുതൽ 25 വരെ തൃശൂരിൽ നടക്കും. സമ്മേളനത്തിന് ഒരുക്കം പുരോഗമിക്കുന്നു. 37 വർഷത്തിനു ശേഷമാണ് പാർട്ടി സംസ്ഥാന സമ്മേളനത്തിന് തൃശൂർ ജില്ല വേദിയൊരുക്കുന്നത്. പ്രതിനിധി സമ്മേളനം സംഗീത നാടക അക്കാദമി റീജനൽ തിയറ്ററിലും പൊതുസമ്മേളനം തേക്കിൻകാട് മൈതാനത്തുമാണ്. സമ്മേളന സെമിനാറുകൾ ഞായറാഴ്ച തുടങ്ങും. വിവിധ മേഖലയിലുള്ളവരുടെ സംഗമങ്ങൾ തുടങ്ങിയിട്ടുണ്ട്. 475 തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും 87 സംസ്ഥാന സമിതി അംഗങ്ങളും നാല് സംസ്ഥാന സമിതി ക്ഷണിതാക്കളും 16 നിരീക്ഷകരുമടക്കം 582 പേർ നാല് ദിവസത്തെ പ്രതിനിധി സമ്മേളനത്തിൽ പെങ്കടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ ബേബി ജോണും ജനറൽ കൺവീനർ കെ. രാധാകൃഷ്ണനും വാർത്തസമ്മേളനത്തിൽ അറിയിച്ചു. 22ന് രാവിലെ 10ന് റീജനൽ തിയറ്ററിൽ (വി.വി. ദക്ഷിണാമൂർത്തി മാസ്റ്റർ നഗർ) വി.എസ്. അച്യുതാനന്ദൻ പതാക ഉയർത്തും. 10.30ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. യെച്ചൂരിക്ക് പുറമെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, എ.കെ. പത്മനാഭൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവർ നാല് ദിവസത്തെ സമ്മേളനത്തിൽ പെങ്കടുക്കുന്നുണ്ട്. 25ന് ഉച്ചവരെയാണ് പ്രതിനിധി സമ്മേളനം.25ന് ഉച്ചക്ക് രണ്ടിന് കാൽ ലക്ഷം റെഡ് വളൻറിയർമാരുടെ മാർച്ച് തുടങ്ങും. തേക്കിൻകാട് മൈതാനിയിലെ (കെ.കെ. മാമക്കുട്ടി നഗർ) പൊതുസമ്മേളനത്തിൽ രണ്ടുലക്ഷം പേർ പെങ്കടുക്കും. ഗതാഗത തടസ്സം ഒഴിവാക്കാൻ കേന്ദ്രീകൃത പ്രകടനം ഒഴിവാക്കിയിട്ടുണ്ട്. പാറശ്ശാലയിൽനിന്ന് വ്യാഴാഴ്ചയും കാസർകോട് പൈവെളികെയിൽനിന്ന് വെള്ളിയാഴ്ചയും ദീപശിഖ പ്രയാണം തുടങ്ങി. 14 ജില്ലകളിലായി 577 രക്തസാക്ഷി കേന്ദ്രങ്ങളിൽനിന്ന് ദീപശിഖ വരുന്നുണ്ട്. ഇത് 21ന് വൈകീട്ട് തേക്കിൻകാട് മൈതാനിയിൽ എത്തുേമ്പാൾ ബേബി ജോൺ പതാക ഉയർത്തും. പിണറായി വിജയൻ ദീപശിഖ തെളിക്കും. കയ്യൂരിൽനിന്ന് പുറപ്പെടുന്ന പതാകജാഥക്ക് എം.വി. ഗോവിന്ദനും വയലാറിൽനിന്നുള്ള കൊടിമര ജാഥക്ക് ആനത്തലവട്ടം ആനന്ദനും നേതൃത്വം നൽകും. പ്ലാസ്റ്റിക്കും ഫ്ലക്സും പൂർണമായി ഒഴിവാക്കി ഹരിത നിയമാവലി പാലിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ മന്ത്രി എ.സി. മൊയ്തീനും ജില്ല സെക്രേട്ടറിയറ്റംഗം യു.പി. ജോസഫും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story