Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 11:05 AM IST Updated On
date_range 18 Feb 2018 11:05 AM ISTആശയാവിഷ്കാരം പ്രതിസന്ധി നേരിടുന്നു ^ഡോ. സെബാസ്‌റ്റ്യൻ പോള്‍
text_fieldsbookmark_border
ആശയാവിഷ്കാരം പ്രതിസന്ധി നേരിടുന്നു -ഡോ. സെബാസ്‌റ്റ്യൻ പോള്‍ തൃശൂര്‍: കാര്‍ട്ടൂണ്‍ എന്നാൽ എന്താണെന്ന് മനസ്സിലാക്കാനാവാതെ കാര്‍ട്ടൂണിസ്‌റ്റുകളെ എപ്രകാരം അമര്‍ച്ച ചെയ്യാമെന്ന ആലോചനയില്‍ അധികാര ശക്തികള്‍ എത്തിനില്‍ക്കുന്ന അങ്ങേയറ്റത്തെ അസഹിഷ്‌ണുതയുടെ കാലമാണിതെന്ന് ഡോ. സെബാസ്‌റ്റ്യന്‍ പോൾ. കേരള ലളിതകല അക്കാദമി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച ദ്വിദിന കാര്‍ട്ടൂണ്‍ ക്യാമ്പില്‍ 'കാര്‍ട്ടൂണ്‍ കലയും കലാപവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാര്‍ട്ടൂണ്‍ ഉള്‍പ്പെടെയുള്ള ആശയാവിഷ്‌കാര ഉപാധികളും മാധ്യമങ്ങളും വലിയ പ്രതിസന്ധി നേരിടുകയാണ്. ഭരണകൂടത്തിനെതിരെ ജനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന പ്രതിരോധമായി കാര്‍ട്ടൂണ്‍ മാറുമ്പോഴാണ് അത് കലക്കൊപ്പം കലാപവുമാകുന്നത്. കഴിഞ്ഞ 100 വര്‍ഷത്തിനിടെ മലയാളവും മലയാളികളും കാര്‍ട്ടൂണ്‍ രംഗത്ത് വലിയ ആധിപത്യം നേടിയിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയെന്ന് അറിയപ്പെടുന്ന ശങ്കര്‍ മലയാളിയായിരുന്നു. ഇന്ത്യയെ കാര്‍ട്ടൂണ്‍ വരക്കാനും ആസ്വദിക്കാനും പഠിപ്പിച്ചത് മലയാളികളായ പത്രാധിപന്മാരാണെന്നും അദ്ദേഹം പറഞ്ഞു. മലയാള കാര്‍ട്ടൂണ്‍ നൂറ് വര്‍ഷം പിന്നിടുന്നതിെൻറ ഭാഗമായാണ് അക്കാദമി സംസ്ഥാനത്തെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളെ പങ്കെടുപ്പിച്ച് ക്യാമ്പ് സംഘടിപ്പിച്ചത്. മുന്‍ സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. മുന്‍ മന്ത്രി എം.എ. ബേബി, ആര്‍.എസ്. ബാബു, കെ. ഉണ്ണികൃഷ്‌ണന്‍, സുധീര്‍നാഥ്, തോമസ് ആൻറണി എന്നിവർ ആദ്യ ദിനം ക്ലാസെടുത്തു. ബാലകൃഷ്ണനാണ് ക്യാമ്പ് ഡയറക്ടർ. അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് പെങ്കടുത്തു. ഞായറാഴ്‌ച മോഹന്‍ദാസ്, ബൈജു പൗലോസ്, ടി.കെ. സുജിത്ത് എന്നിവര്‍ ക്ലാസ് നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story