Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 11:05 AM IST Updated On
date_range 18 Feb 2018 11:05 AM IST'ലളിതകല അക്കാദമി ഭരണസമിതി പിരിച്ചു വിടണം'
text_fieldsbookmark_border
തൃശൂർ: കേരള ലളിതകല അക്കാദമി ഭരണസമിതി പിരിച്ചു വിടുന്നതാണ് അഭികാമ്യമെന്ന് ചലച്ചിത്ര നിരൂപകനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ഡോ. അരവിന്ദൻ വല്ലച്ചിറ പറഞ്ഞു. ചിത്രകാരൻ അശാന്തെൻറ മൃതദേഹത്തോടുള്ള അനാദരവിൽ അക്കാദമി പുലർത്തിയ നിസ്സംഗതയിലും ഭരണസമിതിയിലെ ചേരിപ്പോരിലും രാഷ്ട്രീയവത്കരണത്തിലും പ്രതിഷേധിച്ച് കെ.പി.സി.സി വിചാർ വിഭാഗ് ജില്ല കമ്മിറ്റി അക്കാദമിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മയും തത്സമയ ചിത്രരചനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാർ വിഭാഗ് ജില്ല ചെയർമാൻ ജെയിംസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വിജയ് ഹരി, രാമചന്ദ്രൻ പള്ളിയിൽ, ലിേൻറാ വരടിയം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story