Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 11:05 AM IST Updated On
date_range 18 Feb 2018 11:05 AM ISTഒ.എസ്. വേലായുധന് കിസാൻസഭ കര്‍ഷക അവാര്‍ഡ്
text_fieldsbookmark_border
തൃശൂര്‍: അഖിലേന്ത്യാ കിസാന്‍സഭയുടെ മോഹനം കര്‍ഷക അവാർഡിന് ഇരിങ്ങാലക്കുട സ്വദേശിയും പോത്താനി പാടശേഖര സമിതി പ്രസിഡൻറുമായ ഒ.എസ്. വേലായുധന്‍ അര്‍ഹനായതായി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. എടതിരിഞ്ഞി ക്ഷീരസംഘം പ്രസിഡൻറും മൃഗസംരക്ഷണ വകുപ്പ് ജില്ല ഉപദേശക സമിതി വൈസ് ചെയര്‍മാനുമാണ്. കിസാന്‍സഭ സംസ്ഥാന സെക്രട്ടറിയായിരുന്ന വി.കെ. മോഹനെൻറ സ്മരണക്ക് ഏർപ്പെടുത്തിയ 5,555 രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാര്‍ഡ് 21ന് 10 സിപി.െഎ ജില്ല കമ്മിറ്റി ഒാഫിസായ കെ.കെ. വാര്യര്‍ ഹാളില്‍ വി.കെ. മോഹനന്‍ അനുസ്മരണ സമ്മേളനത്തില്‍ ഇ.ടി. ടൈസൻ എം.എല്‍.എ സമ്മാനിക്കും. വി.ആര്‍. സുനില്‍കുമാര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കിസാന്‍സഭ ജില്ല പ്രസിഡൻറ് കെ.വി. വസന്തകുമാര്‍, സെക്രട്ടറി എന്‍.കെ. സുബ്രഹ്മണ്യന്‍, വൈസ് പ്രസിഡൻറ് കെ.കെ. രാജേന്ദ്രബാബു എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story