Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 11:11 AM IST Updated On
date_range 17 Feb 2018 11:11 AM ISTവടക്കാഞ്ചേരി മണ്ഡലത്തിൽ ഒന്നരക്കോടിയുടെ നിർമാണ പ്രവൃത്തികൾ
text_fieldsbookmark_border
വടക്കാഞ്ചേരി: നിയോജക മണ്ഡലത്തില്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് വിവിധ പദ്ധതികളിലായി മേയിൽ ഒന്നരക്കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികൾ നടപ്പാക്കുമെന്ന് അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. കൈപ്പറമ്പ് പഞ്ചായത്തിലെ 88-ാം നമ്പര്‍ അംഗൻവാടിക്ക് പുതിയ കെട്ടിടം, തോളൂര്‍ പഞ്ചായത്തിലെ ചാലയ്ക്കല്‍ മിച്ചഭൂമി റോഡ്, എടക്കളത്തൂര്‍ പോസ്റ്റ് ഓഫിസ് റോഡ്, പറപ്പൂര്‍ ചാലയ്ക്കല്‍- ഊരകം റോഡ്, എടക്കളത്തൂര്‍-കിഴക്കുമുറി റോഡ്, തോളൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍, കോലഴി പഞ്ചായത്തിലെ കോലഴി-ട്രിനിറ്റി റോഡ് കാന നിർമാണം, പമ്പ് ഹൗസ് -ബൈലെയിന്‍, കോലഴി ഗ്രാമപഞ്ചായത്തിലെ 162, 163 -ാം നമ്പര്‍ അംഗന്‍വാടികള്‍ക്ക് പുതിയ കെട്ടിടം, തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകര, തെക്കുംകര വായനശാലകളുടെ നവീകരണം, അവണൂര്‍ പഞ്ചായത്തിലെ െവളപ്പായ വായനശാല നവീകരണം, അടാട്ട് പഞ്ചായത്തിലെ ആശ്രമം- - വിളക്കുംകാല്‍ റോഡ്, വിളക്കുംകാല്‍-കൂച്ചുപാറ റോഡ്, മരതകം റോഡ്, അടാട്ട് അമ്പലംകാവ്-കുറൂര്‍പാറ റോഡ് എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്. അംബേദ്കര്‍ ഗ്രാമവികസന പരിപാടി അനുസരിച്ച് വടക്കാഞ്ചേരി നഗരസഭയിലെ വേട്ടാംകോട്, റെയില്‍വേ സ്റ്റേഷന്‍ കോളനി, തെക്കുംകര പഞ്ചായത്തിലെ വെടിപ്പാറ കോളനി, അടാട്ട് പഞ്ചായത്തിലെ പാരിക്കാട് കോളനി, അവണൂര്‍ പഞ്ചായത്തിലെ അംബേദ്കര്‍ കോളനി എന്നിവിടങ്ങളില്‍ പട്ടികജാതി മേഖലയിലെ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ കോളനിക്കും ഒരു കോടി വീതം അനുവദിച്ചിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story