Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകായിക ആയുർവേദ ആശുപത്രി...

കായിക ആയുർവേദ ആശുപത്രി നിർമാണം ​മേയിൽ പൂർത്തിയാവും

text_fields
bookmark_border
തൃശൂർ: ഏഴുകോടി ചെലവഴിച്ച് നിർമാണം പുരോഗമിക്കുന്ന കായിക ആയുർവേദ ആശുപത്രി മേയ് 31നകം പ്രവർത്തനസജ്ജമാകും. 50 കിടക്കകളോടെ പ്രവർത്തനം തുടങ്ങുന്ന ആശുപത്രിയിൽ ചില സൗകര്യങ്ങൾ കൂടി ഒരുക്കാൻ സർക്കാറിനോട് മൂന്നുകോടി കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയിലേക്ക് ദേശീയ ആയുഷ് മിഷനിൽനിന്ന് ഫർണിച്ചർ ഉപകരണങ്ങൾ വാങ്ങാൻ തുക ലഭിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ (ആയുർവേദം) ഡോ. ബി. ഷീല കാറളം വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ രാമവർമ ജില്ല ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ആയുർവേദ റിസർച് സെല്ലി​െൻറ വിപുലീകൃത രൂപമാണ് പുതിയ ആശുപത്രി. ഇപ്പോൾ 10 കിടക്കകളോടെയാണ് പ്രവർത്തനം. ഡോ. സി.എ. ബിമലി​െൻറ നേതൃത്വത്തിൽ 10 ഡോക്ടർമാരുണ്ട്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെയും ഞായറാഴ്ചകളിൽ ഉച്ചക്ക് രണ്ട് വരെയുമാണ് പ്രവർത്തനം. കായിക താരങ്ങളുടെ മെയ് വഴക്കവും കായിക ക്ഷമതയും മെച്ചപ്പെടുത്തുകയും വിവിധ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുകയുമാണ് ആശുപത്രിയുടെ പ്രവർത്തന ലക്ഷ്യം. ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കായികാധ്യാപകർക്കും സായ്, സ്പോർട്സ് കൗൺസിൽ എന്നീ സ്ഥാപനങ്ങളിലെ പരിശീലകർക്കും സ്പോർട്സ് ആയുർവേദയിൽ പരിശീലനം നൽകാൻ ശനിയാഴ്ച 'ആയുർ-സ്പോർട്സ്' ശിൽപശാല സംഘടിപ്പിക്കും. രാവിലെ 9.30ന് തൃശൂർ ഹോട്ടൽ എലൈറ്റിൽ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിക്കും. മേയർ അജിത ജയരാജനും കലക്ടർ ഡോ. എ. കൗശിഗനും മുഖ്യാതിഥിയാവും. ജില്ലയിൽ മികവ് തെളിയിച്ച കായിക താരങ്ങളെയും പരിശീലകരെയും ആദരിക്കും. വാർത്തസമ്മേളനത്തിൽ ഡോ. കെ. സുജിത്ത്, ഡോ. മേരി സെബാസ്റ്റ്യൻ, എം.എസ്. വിനോദ് എന്നിവരും പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story