Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 11:08 AM IST Updated On
date_range 17 Feb 2018 11:08 AM ISTമാണിയെ പ്രതിരോധിക്കാനുള്ള തിരക്കിൽ സി.പി.ഐ ബർദനെ മറന്നു
text_fieldsbookmark_border
തൃശൂർ: കെ.എം. മാണിയെ ഇടതുമുന്നണിയിൽ കൊണ്ടുവരുന്നത് പ്രതിരോധിക്കാനുള്ള തിരക്കിൽ അന്തരിച്ച നേതാവിെൻറ അനുസ്മരണം സി.പി.ഐ മറന്നു. മുൻ ദേശീയ ജനറൽ സെക്രട്ടറി എ.ബി. ബർദൻ അനുസ്മരണമാണ് സി.പി.ഐ കേര ഘടകം മറന്നത്. 2016 ജനുവരി രണ്ടിനാണ് ബർദൻ മരിച്ചത്. 2017 ജനുവരി രണ്ടിന് അനുസ്മരണം സംഘടിപ്പിച്ച പാർട്ടി ഇത്തവണ പൊതുപരിപാടി മാത്രമല്ല, മുഖപത്രത്തിൽ അനുസ്മരണ കുറിപ്പ് ചേർക്കാൻ പോലും മറന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കമുള്ള സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം ഒാർമിപ്പിച്ച് തൃശൂരിൽ നിന്നുള്ള യുവനേതാവ് കത്തയച്ചു. സംസ്ഥാന നേതാവിനോട് ഇക്കാര്യം സംസാരിച്ചപ്പോൾ മറന്നു പോയതാണെന്നും അക്കാര്യം പരസ്യമാക്കി നാണക്കേടുണ്ടാക്കണ്ട എന്നുമായിരുന്നു മറുപടിയത്രെ. യു.ഡി.എഫ് വിട്ട കെ.എം. മാണി ഇടതുമുന്നണിയിലേക്കാണെന്ന പ്രചാരണം ശക്തിപ്പെടുത്തിയത് സി.പി.ഐ തന്നെയാണെന്ന് യുവ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. സി.പി.എം ഇക്കാര്യത്തിൽ ഇതുവരെയും പരസ്യ പ്രതികരണം നടത്താത്ത സാഹചര്യത്തിൽ നേതാക്കളുടെ വിമർശനവും സംസാരവും കേൾക്കുമ്പോൾ മാണിയെ ഇടതുമുന്നണിയിൽ എത്തിക്കാനുള്ള ആവേശം സി.പി.ഐക്കാണെന്ന് സംശയിക്കുന്ന. സി.പി.എമ്മിെൻറ പിഴവുകളും തെറ്റുകളും ചൂണ്ടിക്കാട്ടി ശരി നമ്മളാണെന്ന് പറയുകയും ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കിയ നടപടി സൃഷ്ടിച്ചത് സി.പി.െഎ നേതൃത്വമാണെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. ലോ അക്കാദമി, മൂന്നാർ, തോമസ് ചാണ്ടി വിഷയങ്ങൾ ഒാർമിപ്പിച്ച് അതുപോലെ മാണിയുടെ കാര്യത്തിൽ അനവസര ചർച്ചയുണ്ടാക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്. സി.പി.ഐ എറണാകുളം ജില്ല സമ്മേളനത്തിൽ പിണറായി വിജയനെ രൂക്ഷമായി കടന്നാക്രമിച്ച് സംസാരിച്ച, മുൻ എം.എൽ.എ കൂടിയായ രാജാജി മാത്യു തോമസ് എഡിറ്ററായ 'ജനയുഗം'ബർദനെ ഒാർക്കാൻ മറന്നത് പലതവണ സംസ്ഥാന, ജില്ല നേതാക്കളുമായി സംസാരിച്ചപ്പോൾ ഉഴപ്പൻ മറുപടിയാണ് ലഭിച്ചെതന്നും ഈ സാഹചര്യത്തിലാണ് കത്തെഴുതുന്നതെന്നും യുവനേതാവ് പറയുന്നു. ഇതിനിടെ, മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിൽ നിലപാട് കടുപ്പിച്ച സി.പി.ഐക്കും കാനം രാജേന്ദ്രനുമെതിരെ രണ്ടു ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ പരിഹാസ പ്രവാഹമാണ്. സി.പി.എം-സി.പി.ഐ പിളർപ്പിന് ശേഷം നാലാം നിയമസഭയിൽ 1970ൽ സി. അച്യുതമേനോൻ മന്ത്രിസഭയിൽ 1975 മുതൽ കെ.എം. മാണി ധനമന്ത്രിയായിരുന്നു. അഞ്ചാം നിയമസഭയിൽ എ.കെ. ആൻറണി മന്ത്രിസഭയിൽ പി.കെ. വാസുദേവൻ നായർ വ്യവസായ മന്ത്രിയായപ്പോൾ കെ.എം. മാണിയായിരുന്നു ആഭ്യന്തര മന്ത്രി. അതേ നിയമസഭയിൽ 1978ൽ പി.കെ. വാസുദേവൻനായർ മുഖ്യമന്ത്രിയായപ്പോൾ െക.എം. മാണി ആഭ്യന്തരം കൈകാര്യം ചെയ്തു. ആറാം നിയമസഭയിൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ ഇ. ചന്ദ്രശേഖരൻ നായർ ഭക്ഷ്യമന്ത്രിയും കെ.എം. മാണി ധനമന്ത്രിയുമായി എന്നിങ്ങനെ ഒാർമ്മപ്പെടുത്തലുമായി സി.പി.എം സൈബർ പോരാളികൾ ട്രോൾ നിരത്തുേമ്പാൾ അതിനെ പ്രതിരോധിക്കാൻ സി.പി.െഎ അനുഭാവികളും ട്രോളുമായി ഇറങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story