Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വയം വിമർശനം...

സ്വയം വിമർശനം നടത്തിയാലേ മാറ്റം സാധ്യമാവൂ ^എം.എ. ബേബി

text_fields
bookmark_border
സ്വയം വിമർശനം നടത്തിയാലേ മാറ്റം സാധ്യമാവൂ -എം.എ. ബേബി തൃശൂർ: സ്വയം വിമർശനത്തിലൂടെ വ്യക്തികൾ പുനർനിർമിച്ചാലേ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ കഴിയുകയുള്ളൂവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഒാർമിപ്പിച്ചു. സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാൾ മാർക്സി​െൻറ 'മൂലധനത്തി'ൽ പറയുന്നതു പോലെ പാവപ്പെട്ടവനിൽ നിന്ന് തുടങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എന്നാൽ രാജ്യത്ത് പാവങ്ങൾ കൂടുതൽ പാവങ്ങളും ധനികർ കൂടുതൽ ധനികരാകുന്നതുമാണ് കാണുന്നത്. സമ്പന്ന വർഗത്തിൽപെട്ട ഒരു ശതമാനത്തിലാണ് രാജ്യത്തെ സമ്പത്തി​െൻറ 73 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത്. ജീവിതം കൊണ്ട് നാം എന്ത് നേടിയെന്ന് ആലോചിക്കണം. നാട്ടിൽ ജീവിക്കാൻ വേണ്ടി പാവപ്പെട്ടവരും പ്രക്ഷോഭം നടത്തുന്നത് പോലെ ജനങ്ങളുടെ ഭാരം വർധിപ്പിക്കാനും സമരം നടക്കുന്നുണ്ട്. സമൂഹത്തിനു ഒരു ഗുണവുമില്ലാത്തതാണ് ഇപ്പോഴത്തെ സ്വകാര്യ ബസ് പണിമുടക്ക്. സാഹചര്യത്തി‍​െൻറ സമ്മർദത്തിൽ നേരിയ തോതിൽ സർക്കാർ ബസ് നിരക്ക് വർധിപ്പിച്ചെങ്കിലും ഒരു കൂട്ടം ഉടമകൾ പറയുന്നത് വർധിപ്പിച്ചത് പോരെന്നാണ്. ഒരാളുടെ ജീവിതത്തിന് സംതൃപ്തി കിട്ടുന്നത് അയാൾ മറ്റുള്ളവർക്കായി ജീവിക്കുമ്പോഴാണെന്ന മാർക്സി‍​െൻറ ആശയങ്ങൾ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ് അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു, സംസ്ഥാന പ്രസിഡൻറ് ജെയ്ക്ക് സി. തോമസ്, സെക്രട്ടറി എം. വിജിൻ, ജില്ല പ്രസിഡൻറ് ശരത് പ്രസാദ്, സെക്രട്ടറി റോസൽ രാജ്, ഖദീജത്ത് സുലൈഹ, എം.എം. വർഗീസ്, പി.കെ. ഷാജൻ, ആർ. ബിന്ദു എന്നിവർ സംസാരിച്ചു. കായിക രംഗത്ത് പ്രതിഭ തെളിയിച്ച നിഹാൽ സരിൻ, അനന്തമുരളി, അറയ്ക്കൽ മുഹമ്മദ് റിയാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story