Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 11:08 AM IST Updated On
date_range 17 Feb 2018 11:08 AM ISTമുദ്രപ്പത്രം കിട്ടാനില്ല; 10 രൂപ മുദ്രപ്പത്രത്തിെൻറ മൂല്യം നൂറാക്കി ഉത്തരവിറങ്ങി
text_fieldsbookmark_border
തൃശൂർ: സംസ്ഥാനത്ത് 50, 100 രൂപയുടെ മുദ്രപ്പത്രം കിട്ടാതായതോടെ ഇടപാടുകൾ സ്തംഭനത്തിലേക്ക്. ഇതിനിടെ, 10 രൂപ മുദ്രപ്പത്രത്തിെൻറ മൂല്യം 100 രൂപയാക്കി ധനവകുപ്പിെൻറ ഉത്തരവ് ഇറങ്ങി. വെള്ളിയാഴ്ച വൈകീട്ട് ധനവകുപ്പ് ഉത്തരവിറക്കി. ഇത് ശനിയാഴ്ച മുതൽ നടപ്പാവും. ഒന്നര മാസമായി റവന്യൂ സ്റ്റാമ്പും 50, 100 രൂപയുടെ മുദ്രപ്പത്രവും കിട്ടാനില്ല. ഇതോടെ ചെറിയ തുകയുടെ മുദ്രപ്പത്രം വേണ്ടിടത്ത് വന്‍ തുക ചെലവാക്കേണ്ട സ്ഥിതിയാണ്. മുദ്രപ്പത്രക്ഷാമം മൂലം വസ്തു രജിസ്ട്രേഷന്‍ ഉള്‍പ്പെടെ ഇടപാടുകെള ബാധിച്ചു. സാമ്പത്തിക വർഷാവസാനം കൂടിയായതോടെ കരാർ പുതുക്കൽ, വിവിധ ആനുകൂല്യങ്ങൾക്ക് സത്യവാങ്മൂലം നൽകൽ എന്നിവ നടത്തേണ്ടതുണ്ട്. ഇതെല്ലാം മുടങ്ങി. ഇടപാടുകാർ കൂടിയ വിലക്കുള്ള മുദ്രപ്പത്രത്തെ ആശ്രയിക്കുകയാണ്. മരണ സർട്ടിഫിക്കറ്റ് വാങ്ങാനും ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിലെ രണ്ട് ട്രഷറികളിലാണ് 50, 100 രൂപയുടെ മുദ്രപ്പത്രം കുറച്ചെങ്കിലും കിട്ടാനുള്ളത്. അതും തീരാറായി. ഈ സാഹചര്യത്തിലാണ് 10 രൂപ മുദ്രപ്പത്രത്തിെൻറ മൂല്യം 100 രൂപയാക്കിയത്. ആവശ്യക്കാർ ഏറെയുള്ള 200 രൂപ മുദ്രപ്പത്രം കിട്ടാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. പ്രധാന ഇടപാടുകള്‍ക്കെല്ലാം 200ന് പകരം 500 രൂപയുടെ മുദ്രപ്പത്രം വാങ്ങേണ്ടി വരികയാണ്. ഇതിനിടെ, അഞ്ച്, പത്ത് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പും അഞ്ചു രൂപയുടെ റവന്യൂ സ്റ്റാമ്പും കിട്ടാനില്ല. തദ്ദേശ സ്ഥാപനങ്ങളിൽ നൽകുന്ന അപേക്ഷയോടൊപ്പം ഒട്ടിക്കേണ്ട സ്റ്റാമ്പിനായി ജനം അലയുകയാണ്. ജനന സർട്ടിഫിക്കറ്റ് ലഭിക്കാൻ 50 രൂപയുടെ മുദ്രപ്പത്രം വേണം. 20 രൂപയുടെ മൂന്നെണ്ണം നൽകിയാൽ സ്വീകരിക്കില്ല. ഇടക്ക് ലഭിക്കുന്നതു 20 രൂപയുടെ മുദ്രപ്പത്രമാണ്. 20 രൂപയുടെ 10 എണ്ണം ചേർത്തു കരാറും സാക്ഷ്യപത്രവും സമ്മതപത്രവും സത്യവാങ്മൂലവും തയാറാക്കുന്നുമുണ്ട്. അതേസമയം,10 രൂപയുടെ 50 ലക്ഷം മുദ്രപ്പത്രം കെട്ടിക്കിടക്കുന്നുണ്ട്. തിരുവനന്തപുരത്ത് കേന്ദ്ര ഡിപ്പോയിൽ മാത്രം 40 ലക്ഷവും ജില്ല ട്രഷറികളിൽ 10 ലക്ഷവും ഉെണ്ടന്നാണ് കണക്ക്. നോട്ട് നിരോധെത്ത തുടർന്നുണ്ടായ മുദ്രപ്പത്ര ക്ഷാമമാണ് ഇപ്പോഴും തുടരുന്നതെന്ന് വെണ്ടർമാർ പറയുന്നു. 500 രൂപ മുദ്രപ്പത്രവും വൈകാതെ തീരുമെന്ന് ട്രഷറി വൃത്തങ്ങൾ പറഞ്ഞു. 10 രൂപ മുദ്രപ്പത്രത്തിെൻറ മൂല്യം ഉയർത്തിയത് പ്രതിസന്ധി ഒരളവോളം പരിഹരിക്കാൻ സഹായിക്കുമെന്ന് സ്റ്റാമ്പ് വെണ്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ.കെ.അബ്ദുന്നാസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story