Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാടത്ത് അനധികൃതമായി...

പാടത്ത് അനധികൃതമായി കിണര്‍ കുഴിക്കുന്നത്​ വില്ലേജ് അധികൃതര്‍ തടഞ്ഞു; കിണര്‍ മൂടി വയല്‍ പൂർവസ്ഥിതിയിലാക്കാന്‍ ഉത്തരവ്​

text_fields
bookmark_border
ആമ്പല്ലൂര്‍: -വെണ്ടോരില്‍ കൊയ്ത്ത് കഴിഞ്ഞ പാടത്ത് അനധികൃതമായി കിണര്‍ കുഴിക്കുന്നത് വില്ലേജ് അധികൃതര്‍ തടഞ്ഞു. അളഗപ്പനഗര്‍ പഞ്ചായത്തിലെ വെണ്ടോര്‍ മനപ്പാടത്ത് ചൊവ്വാഴ്ചയാണ് സംഭവം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഒരു ദിവസം കൊണ്ട് നിർമിച്ച വലിയ കിണറില്‍ വെള്ളം നിറഞ്ഞിരുന്നു. 25 മീറ്ററോളം വ്യാപ്തിയുള്ള കിണറി​െൻറ പണി പിന്നീട് നാട്ടുകാര്‍ തടയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ വില്ലേജ് ഓഫിസറെ സ്ഥലമുടമ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. കിണറ്റില്‍ സ്ഥാപിച്ച മോട്ടോര്‍ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമവും ഉടമ തടയാന്‍ ശ്രമിച്ചു. കിണര്‍ പണി നിര്‍ത്താന്‍ സ്റ്റോപ് മെമ്മോ നല്‍കിയാണ് വില്ലേജ് ഓഫിസര്‍ മടങ്ങിയത്. മോട്ടോര്‍ പിടിച്ചെടുക്കുകയും ചെയ്തു. കിണര്‍ മൂടി വയല്‍ പൂർവസ്ഥിതിയിലാക്കാന്‍ വില്ലേജ് ഓഫിസര്‍ ഉടമക്ക് നിർദേശം നല്‍കി. ഇത് പാലിക്കാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് ആമ്പല്ലൂര്‍ വില്ലേജ് ഓഫിസര്‍ ഈസ ബിന്‍ അബ്ദുൽകലാം അറിയിച്ചു. ഒന്നര മാസം മുമ്പ് കൊയ്ത്ത് നടന്ന പാടത്താണ് അനുമതി കൂടാതെ കിണര്‍ പണി നടത്തിയത്. കൃഷി ആവശ്യത്തിനാണ് കിണര്‍ നിർമിച്ചതെന്നാണ് ഉടമ പറയുന്നത്. റോഡ് വികസനത്തിന് സ്‌കൂളി​െൻറ ചുറ്റുമതില്‍ പൊളിച്ചു; വിദ്യാർഥികളുടെ സുരക്ഷ ആശങ്കയിൽ; പ്രതിഷേധം വ്യാപകം ആമ്പല്ലൂര്‍-: തൃക്കൂരില്‍ റോഡ് വികസനത്തി​െൻറ ഭാഗമായി ഗവ. സ്‌കൂളി​െൻറ ചുറ്റുമതില്‍ പൊളിച്ചതായി പരാതി. മതില്‍ പൊളിച്ച് രണ്ടു മാസമായിട്ടും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ തയാറായില്ലെന്ന് കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിബനന്‍ ചുണ്ടലപറമ്പില്‍ പറഞ്ഞു. റോഡ് വീതികൂട്ടി മെക്കാഡം ടാറിങ് നടത്താനാണ് തൃക്കൂര്‍ ഗവ. എല്‍.പി സ്‌കൂളി​െൻറ ചുറ്റുമതില്‍ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ പൊളിച്ചത്. കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തിയ ശേഷമേ മതില്‍ പൊളിക്കാവൂ എന്ന് അധ്യാപക, രക്ഷാകര്‍തൃ സമിതി ഭാരവാഹികള്‍ പഞ്ചായത്തിന് നിവേദനം നല്‍കിയിരുന്നു. സ്‌കൂള്‍ മതില്‍ പൊളിച്ചതോടെ കൂറ്റന്‍ പ്രവേശന കവാടം അപകടാവസ്ഥയിലാണ്. നൂറിലേറെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളി​െൻറ മതില്‍ അലസമായി പൊളിച്ചിട്ടതിൽ പ്രതിഷേധം വ്യാപകമാണ്. ഒഴിവു സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ റോഡിലേക്ക് ഓടുമെന്ന ഭീതിയിലാണ് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും. മതില്‍പൊളിച്ച അവശിഷ്ടങ്ങളും ദുര്‍ബലമായ കോണ്‍ക്രീറ്റ് കവാടവും മറികടന്നാണ് കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത്. ദേശീയപാതയിലെ ടോള്‍ ഒഴിവാക്കി വരുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ സ്‌കൂളിന് മുന്നിലെ റോഡിലൂടെ അമിത വേഗതയിൽ പോകുന്നതും അപകട ഭീഷണിയാണ്. റോഡി​െൻറ കാന നിർമാണം സ്‌കൂളി​െൻറ എതിര്‍വശത്ത് മന്ദഗതിയിലാണ് നടക്കുന്നത്. ഈ സ്ഥിതിയില്‍ പൊളിച്ച മതില്‍ പുനര്‍നിര്‍മിക്കാന്‍ വൈകുമെന്നാണ് നാട്ടുകാർ പറയുന്നത്. മുന്‍കരുതലില്ലാതെ ചുറ്റുമതില്‍ പൊളിച്ചതിനെതിരെ കൊടകര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അല്‍ഫോന്‍സ, സ്റ്റിമ സ്റ്റീഫന്‍, പ്രീബനന്‍ ചുണ്ടേലപറമ്പില്‍ എന്നിവര്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പാമ്പിന്‍ മുട്ടകള്‍ ലഭിച്ചു ആമ്പല്ലൂര്‍-: വരന്തരപ്പിള്ളി കുട്ടന്‍ചിറയില്‍ ആള്‍താമസമില്ലാത്ത പറമ്പില്‍ പാമ്പിന്‍ മുട്ടകള്‍ കണ്ടെത്തി. പാലക്കട അജുവി​െൻറ പാടത്തിനോട് ചേര്‍ന്ന ഒഴിഞ്ഞ പറമ്പിലാണ് സംഭവം. വാഴ വെക്കാനായി കുഴിയെടുക്കുമ്പോഴാണ് അമ്പതോളം മുട്ടകള്‍ കിട്ടിയത്. വിവരം അറിയിച്ചതനുസരിച്ച് എത്തിയ വനപാലകര്‍ക്ക് മുട്ടകള്‍ കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story