Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 11:08 AM IST Updated On
date_range 17 Feb 2018 11:08 AM ISTമുനിസിപ്പല്‍ ജങ്ഷനിലെ അടിപ്പാത നിർമാണം അനന്തമായി നീളുന്നു
text_fieldsbookmark_border
ചാലക്കുടി: നഗരസഭ ജങ്ഷനിലെ അടിപ്പാത നിർമാണത്തിെൻറ രൂപരേഖയും എസ്റ്റിമേറ്റും വൈകുന്നു. ഒരു വര്‍ഷം മുമ്പ് ചാലക്കുടിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അടിപ്പാതക്ക് നിര്‍ദേശിച്ച രൂപരേഖ ഇനിയും തയാറാക്കി അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടില്ല. നിർമാണത്തിന് തടസ്സങ്ങള്‍ ഒന്നുമില്ലെന്ന് സര്‍ക്കാര്‍ പറയുേമ്പാഴും നടപടികൾ അനിശ്ചിതമായി നീളുകയാണ്. അതേസമയം, ദേശീയപാതയില്‍ മുനിസിപ്പല്‍ കവലയില്‍ അപകടവും ഗതാഗതക്കുരുക്കും പെരുകുകയാണ്. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് അടിപ്പാത നിർമാണം സംബന്ധിച്ച് ചര്‍ച്ച ഉയരുക. സിഗ്നലിൽ ചുവപ്പ് തെളിഞ്ഞാല്‍ ഇവിടെ ദേശീയപാതയില്‍ വടക്കോട്ടും തെക്കോട്ടും വിവിധ വാഹനങ്ങളുടെ വന്‍നിര കാത്തുകിടക്കും. പച്ച സിഗ്നല്‍ തെളിഞ്ഞാല്‍ ഇരുവശത്തും തിരക്കേറിയ ഗതാഗതമാണ്. ഒപ്പം സര്‍വിസ് റോഡിലെ വാഹനപ്രവാഹം കൂടിയാകുമ്പോള്‍ അവസ്ഥ സങ്കീര്‍ണമാവും. സിഗ്നല്‍ തകരാര്‍ ഇവിടെ പലപ്പോഴും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ജൂബിലി മന്ദിരത്തിന് സമീപത്തെ സിഗ്നല്‍ ലൈറ്റും മറുവശത്തെ സിഗ്നല്‍ലൈറ്റും ഇടക്കിടെ പണിമുടക്കും. അപ്പോഴെല്ലാം വലിയ ആശയക്കുഴപ്പങ്ങളാണ് ഗതാഗത സംവിധാനത്തില്‍ സംഭവിക്കുക. അപ്പോള്‍ നാലോ അഞ്ചോ പൊലീസുകാര്‍ നിന്നാലും വാഹനങ്ങൾ നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയാകും. സങ്കീർണമായ സിഗ്നല്‍ സംവിധാനം മൂലം ഇവിടെ അപകടസാധ്യത ഏറിയതോടെ കാലങ്ങളായി നാട്ടുകാര്‍ അടിപ്പാത നിർമാണത്തിന് ആവശ്യം ഉയര്‍ത്തുകയാണ്. അടിപ്പാത ഉടന്‍ നിർമിക്കുമെന്ന് അധികാരികള്‍ നിരന്തരം വാഗ്ദാനം നല്‍കുന്നുണ്ട്. രണ്ടു തവണ ഇവിടെ അടിപ്പാത നിർമാണ ഉദ്ഘാടനവും നടന്നു. 2013 ജൂണിലാണ് അവസാനമായി നിര്‍മാണോദ്ഘാടനം നടന്നത്. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അടിപ്പാത സാക്ഷാത്കരിക്കപ്പെട്ടില്ല. നിർമാണം അനിശ്ചിതമായി നീളുന്നതില്‍ പ്രദേശത്ത് പ്രതിഷേധം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story