Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഞ്ചാവുമായി ഇതര...

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
ചാലക്കുടി: വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയായ മുനീറുൽ ഇസ്ലാം (27) ആണ് അറസ്റ്റിലായത്. 35 പൊതികളിലായി സൂക്ഷിച്ച 200 ഗ്രാം കഞ്ചാവ് ഇയാളിൽനിന്ന് എക്‌സൈസ് സംഘം പിടികൂടി. കൊരട്ടി മേഖലയിൽ കഞ്ചാവ് വലിക്കുന്ന വിദ്യാർ ഥികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർക്ക് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെക്കുറിച്ച് വിവരം ലഭിച്ചത്. കോളജ് വിദ്യാർഥിയെന്ന വ്യാജേന ഇയാളെ സമീപിച്ച എക്സെസ് സംഘത്തിന് ചാലക്കുടി സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപം കഞ്ചാവ് പൊതികൾ കൈമാറുകയായിരുന്നു. പെരുമ്പാവൂരിലുള്ള സുഹൃത്തുക്കൾ വഴിയാണ് ഇയാൾക്ക് കഞ്ചാവ് ലഭിക്കുന്നതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ചാലക്കുടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എൽ. ബിനുകുമാർ, അസി. ഇൻസ്പെക്ടർ സി.എൽ. വിൻസ​െൻറ്, പ്രിവൻറീവ് ഓഫിസർ പി.ഐ. റഷീദ്, ജെയ്സൻ, ഷനൂജ്, അജിത്ത്, ഉല്ലാസ്, വിപിൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു. അശാന്തന് കുട്ടികളുടെ ചിത്രാഞ്ജലി ചാലക്കുടി: അന്നനാട് വായനശാലയിലെ ചിത്രകല അക്കാദമിയിലെ കുട്ടി ചിത്രകാരന്മാരുടെ നേതൃത്വത്തിൽ ചിത്രകാരൻ അശാന്തന് ചിത്രാഞ്ജലി അർപ്പിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് അംഗം എം. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കവി സച്ചിദാനന്ദൻ പുഴങ്കര, കാടുകുറ്റി പഞ്ചായത്ത് വികസനസമിതി അധ്യക്ഷൻ എം.ആർ. ഡേവീസ്, ക്ഷേമകാര്യസമിതി അധ്യക്ഷ മോളി തോമസ്, വായനശാല പ്രസിഡൻറ് കെ.എസ്. പ്രദീപ്, കാടുകുറ്റി സഹകരണ ബാങ്ക് പ്രസിഡൻറ് പി.ആർ. ഭാസ്‌കരൻ, പി.എൻ. ജനാർദനൻ, കെ.എൻ. ഉണ്ണികൃഷ്ണൻ, സി.ഡി. പോൾസൺ, പ്രീതി പോൾ എന്നിവർ സംസാരിച്ചു. ചിത്രകാരന്മാരായ പി.സി. അയ്യപ്പൻ, സജി തടത്തിൽ, ലളിതകല അക്കാദമി അവാർഡ് ജേതാവ് രഞ്ജിത്ത് മാമ്പ്ര എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story