Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 11:08 AM IST Updated On
date_range 17 Feb 2018 11:08 AM ISTബസ് ജീവനക്കാര്‍ അസഭ്യം പറഞ്ഞെന്ന് പരാതി
text_fieldsbookmark_border
വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് സെൻററില്‍ കാറില്‍ വന്ന കുടുംബത്തെ ബസ് ജീവനക്കാര്‍ അസഭ്യം പറഞ്ഞതായി ഇരിങ്ങാലക്കുട പൊലീസില്‍ പരാതി. നടവരമ്പ് സ്വദേശി തറമ്മേല്‍ ശിവശങ്കരനും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് ആറേമുക്കാലോടെയാണ് സംഭവം. കൈക്ക് പരിക്കേറ്റ പേരക്കുട്ടിയുമായി ആശുപത്രിയില്‍ പോയി മടങ്ങവേ കോണത്തുകുന്ന് സെൻററില്‍ കാർ നിർത്തി അടുത്തുള്ള മെഡിക്കൽ ഷോപ്പിലേക്ക് മരുന്ന് വാങ്ങാന്‍ പോയിരുന്നു. തിരിച്ച് വരുന്നതിനിടെ ഇദ്ദേഹത്തേയും കുടുംബത്തേയും നടുറോഡിൽ വെച്ച് അസഭ്യം പറഞ്ഞതായാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story