Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2018 10:59 AM IST Updated On
date_range 15 Feb 2018 10:59 AM ISTജില്ല പട്ടയമേള ഇന്ന്
text_fieldsbookmark_border
തൃശൂർ: ജില്ലയിലെ പട്ടയ വിതരണ മേള വ്യാഴാഴ്ച വൈകീട്ട് നാലിന് തൃശൂർ ടൗണ്‍ഹാളില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. 6,182 പട്ടയമാണ് മേളയില്‍ വിതരണം ചെയ്യുക. മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും. വനഭൂമി പട്ടയം മന്ത്രി വി.എസ്. സുനില്‍കുമാറും ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥും വിതരണം ചെയ്യും. പുറമ്പോക്ക് ഭൂമിയിലെ കൈവശക്കാര്‍ക്കുള്ള പട്ടയം മേയറും എം.പിമാരും എം.എല്‍.എമാരും ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസും വിതരണം ചെയ്യും. ഓണ്‍ലൈന്‍ പോക്കുവരവിന് ജില്ല സജ്ജം തൃശൂർ: വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട പോക്കുവരവ് നടപടി ഓണ്‍ലൈനായി നിര്‍വഹിക്കാൻ ജില്ല സജ്ജമായതായി കലക്ടര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു. ജില്ലയിലെ 255 വില്ലേജുകളില്‍ 242 എണ്ണത്തിലും പോക്കുവരവ് ഓണ്‍ലൈനായി. പോക്കുവരവ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള സങ്കീര്‍ണതകളും കാലതാമസവും ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. ഇതോടെ ഭൂനികുതി ഓണ്‍ലൈനായി അടയ്ക്കാന്‍ കഴിയും. ഭൂരേഖ ഡിജിറ്റലായി സൂക്ഷിക്കാനും നടപടി സുതാര്യമാക്കാനും ഓഫിസ് ജോലികളിലെ സമയനഷ്ടം അവസാനിപ്പിക്കാനും സാധിക്കും. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെൻററിെൻറ സഹായത്തോടെ റവന്യൂ വകുപ്പ് തയാറാക്കിയ 'റെലിസ്'www.revenue.kerala.gov.in വെബ് സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ പോക്കുവരവ്. കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും ഇതിനായി കോഒാഡിനേറ്റര്‍മാരുടെ സേവനം ലഭിക്കും. ബന്ധപ്പെട്ട തഹസില്‍ദാർ, ജില്ല രജിസ്ട്രാര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി യോഗം തൃശൂർ: സഹകരണ സ്ഥാപനങ്ങളിലെ വായ്പ കുടിശ്ശികക്ക് ഇളവ് അനുവദിക്കുന്ന 'നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2018'ജില്ലതല വിശദീകരണ യോഗം ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. സഹകരണ ജോയൻറ് രജിസ്ട്രാര്‍ (ജനറല്‍) സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രൈമറി സഹകരണ സംഘങ്ങളുടെ സംഘടന സെക്രട്ടറി കെ. മുരളീധരന്‍ സ്വാഗതവും ജോയൻറ് ഡയറക്ടര്‍ എം.കെ. സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story