Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 10:59 AM IST Updated On
date_range 9 Feb 2018 10:59 AM ISTസുവോളജിക്കൽ പാർക്ക് ആദ്യഘട്ട നിർമാണോദ്ഘാടനം 15ന്
text_fieldsbookmark_border
തൃശൂർ: രണ്ട് തവണ ശിലാസ്ഥാപനം കഴിഞ്ഞിട്ടും യാഥാർഥ്യമാകാത്ത പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്ക് ആദ്യഘട്ട നിർമാണം തുടങ്ങുന്നു. പക്ഷികള്‍ക്കും സിംഹവാലന്‍ കുരങ്ങുകള്‍ക്കുമുള്ള കൂടുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്. സുവോളജിക്കൽ പാർക്കിെൻറ സ്പെഷൽ ഓഫിസറായി പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ കെ.ജെ. വർഗീസിനെ സർക്കാർ നിയോഗിച്ചു. ഇതോടൊപ്പം അഞ്ചംഗങ്ങളടങ്ങിയ വിദഗ്ധോദ്യോഗസ്ഥ സംഘത്തിെൻറയും മേൽനോട്ടത്തിലാണ് നിർമാണം നടക്കുക. തൃശൂര്‍ നഗരത്തിലുള്ള മൃഗശാല എട്ടു കി.മീ അകലെ പുത്തൂരിലേക്ക് മാറ്റുമെന്ന് കാലങ്ങളായി പറയുന്നതാണെങ്കിലും നടപ്പായിരുന്നില്ല. 2006ലെ ഇടത് സർക്കാറിെൻറ കാലത്ത് സ്ഥലമെടുപ്പ് പൂർത്തിയാക്കി ശിലാസ്ഥാപനം നടത്തിയ പദ്ധതി പിന്നെ അനക്കമറ്റു. പിന്നീട് വന്ന യു.ഡി.എഫ് സർക്കാറിെൻറ കാലത്തും ശിലാസ്ഥാപനം നടത്തിയത് ഏറെ വിവാദമായിരുന്നു. ഇതിന് ശേഷവും പദ്ധതികളൊന്നും നടന്നിരുന്നില്ല. പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷൻ ചുറ്റുമതിൽ നിർമിച്ച് അവസാനിപ്പിച്ചിരുന്നു. ഇടത് സർക്കാർ ചുമതലയേറ്റ ശേഷം കെ.രാജൻ എം.എൽ.എയുടെ പ്രത്യേക ഇടപെടലായിരുന്നു സുവോളജിക്കൽ പാർക്കിന് വേഗം കൂട്ടിയത്. കഴിഞ്ഞ ഒക്ടോബറിൽ കൂടുകൾ നിർമിക്കാനുള്ള പ്രദേശത്തെ മുളങ്കാടുകൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിച്ചിരുന്നു. പാര്‍ക്കിനുള്ളിലേക്കുള്ള വഴിയുടെ നിര്‍മാണവും പൂർത്തിയാക്കി. വന്യ മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് അനുയോജ്യമായ രൂപരേഖയാണ് വിദേശത്തു നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ സജ്ജമാക്കിയത്. രണ്ടേക്കറില്‍ വ്യാപിച്ചു കിടക്കുന്ന പക്ഷിക്കൂട്, സിംഹവാലന്‍ കുരങ്ങുകള്‍ക്കായി ഒരേക്കറിലധികം വരുന്ന ആവാസ വ്യവസ്ഥ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നിര്‍മാണം നടത്തുക. ഇതിൽ 30 കോടിയുടെ പദ്ധതിയിൽ 23 കോടിയിൽ എറണാകുളത്തെ കമ്പനി കൂടുകളുടെ നിർമാണത്തിനുള്ള കരാറായി. ഇവരുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. കേന്ദ്രപൊതുമരാമത്തു വകുപ്പിനാണ് സുവോളജിക്കൽ പാർക്കിെൻറ നിര്‍മാണ ചുമതല. 300 കോടിയാണ് മൊത്തം െചലവ്. ഒന്നാം ഘട്ടത്തില്‍ 161 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇതിൽ ആദ്യഘട്ട പദ്ധതികളുടെ സമർപ്പണം കഴിഞ്ഞു. രണ്ടാംഘട്ടം 29ന് സമർപ്പിക്കുമെന്ന് കെ.രാജൻ എം.എൽ.എ പറഞ്ഞു. 15ന് രാവിലെ 11ന് രാമനിലയത്തിൽ സുവോളജിക്കൽ പാർക്കിെൻറ ഹൈപവർ കമ്മിറ്റിയുടെ യോഗം മന്ത്രിയുടെ സാന്നിധ്യത്തിൽ ചേരും. വൈകീട്ട് മൂന്നിന് പുത്തൂരിലെ നിർദിഷ്ട പാർക്ക് പ്രദേശം സന്ദർശിച്ച് പ്രവർത്തനങ്ങളുടെ വിലയിരുത്തലും, നിർമാണോദ്ഘാടനവും നടക്കും. ശിലാസ്ഥാപനമോ, കൊട്ടിഘോഷിച്ച ആഘോഷമോ ഇല്ലെന്ന് കെ.രാജൻ എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story