Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 10:59 AM IST Updated On
date_range 9 Feb 2018 10:59 AM ISTധനലക്ഷ്മി ബാങ്ക് വീണ്ടും നഷ്ടത്തിൽ
text_fieldsbookmark_border
തൃശൂർ: 2017 ജൂൺ, സെപ്റ്റംബർ മാസങ്ങളിൽ അവസാനിച്ച ആദ്യ രണ്ടു പാദങ്ങളിൽ നേരിയ ലാഭം കാണിച്ച . 2017-'-18ലെ ഡിസംബറിൽ അവസാനിച്ച മൂന്നാം ത്രൈമാസ ഫലം വന്നപ്പോൾ ബാങ്കിന് 21.74 കോടി രൂപയാണ് നഷ്ടം. ജൂണിൽ എട്ടുകോടിയും സെപ്റ്റംബറിൽ ആറ് കോടിയും ലാഭം കാണിച്ച സ്ഥാനത്താണ് ബാങ്ക് വീണ്ടും നഷ്ടത്തിലേക്ക് കൂപ്പു കുത്തിയത്. മൂന്നുപാദങ്ങളിലെ ആകെ പ്രവർത്തന ഫലം കണക്കാക്കുേമ്പാൾ ബാങ്ക് 7.74 കോടി രൂപ നഷ്ടത്തിലാണ്. 2014ൽ 252 കോടിയും 2015ൽ 241 കോടിയും 2016ൽ 209 കോടിയുമായിരുന്നു ധനലക്ഷ്മി ബാങ്കിെൻറ നഷ്ടം. എന്നാൽ, 2016-'17ൽ 12 കോടി രൂപ ലാഭം രേഖപ്പെടുത്തി. കേരളത്തിലെ നാല് പഴയ തലമുറ സ്വകാര്യ ബാങ്കുകളിൽ സൗത്ത് ഇന്ത്യൻ ബാങ്കും ഫെഡറൽ ബാങ്കും അടിക്കടി ലാഭം മെച്ചപ്പെടുത്തുേമ്പാഴാണ് ധനലക്ഷ്മി ബാങ്ക് നേരിയ ലാഭവും തുടർന്നു വരുന്ന നഷ്ടവുമായി ഉലയുന്നത്. പ്രശ്നങ്ങളിൽപെട്ട് ഉഴറുന്ന കാത്തലിക് സിറിയൻ ബാങ്കാവെട്ട ഇതുവരെ ഫലം പുറത്തുവിട്ടിട്ടില്ല. ഏതാനും വർഷമായി കടുത്ത ആഭ്യന്തര സംഘർഷത്തിലാണ് ധനലക്ഷ്മി ബാങ്ക്. ബാങ്കിെൻറ നവീകരണം ലക്ഷ്യമിട്ട് റിസർവ് ബാങ്കിെൻറ അനുഗ്രഹാശിസ്സോടെ ചെയർമാനായി ചുമതലയേറ്റ, ബാങ്കിങ് വിദഗ്ധനായ ഡോ. ജയറാം നായർ കാലാവധി പൂർത്തിയാവുന്നതിന് മുമ്പ് അടുത്തകാലത്ത് രാജിവെച്ച് പോയിരുന്നു. എം.ഡി ജി. ശ്രീറാമിെൻറ കാലാവധി അടുത്തമാസം അവസാനിക്കുകയാണ്. ബാങ്ക് പുതിയ ചെയർമാനെയും എം.ഡിയെയും തേടുന്നതിനിടക്കാണ് മൂന്നാം പാദം നഷ്ടം കാണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story