Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡരികിൽ കൂട്ടിയിട്ട...

റോഡരികിൽ കൂട്ടിയിട്ട വൈദ്യുതി തൂണുകൾ അപകട ഭീഷണി

text_fields
bookmark_border
ആമ്പല്ലൂര്‍-: വരന്തരപ്പിള്ളി കുട്ടോലിപാടത്ത് റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന വൈദ്യുതി തൂണുകള്‍ വാഹനയാത്രികര്‍ക്ക് അപകട ഭീഷണിയാകുന്നതായി പാരാതി. വരന്തരപ്പിള്ളി- പാലപ്പിള്ളി റോഡില്‍ റോഡിനോട് ചേര്‍ന്ന് ഇരുവശത്തുമാണ് വൈദ്യുതി തൂണുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. ചിലതില്‍ പാഴ്‌ചെടികള്‍ പടര്‍ന്ന നിലയിലാണ്. വാഹനങ്ങള്‍ തൊട്ടടുത്തെത്തുമ്പോഴാണ് ഇവ ശ്രദ്ധയില്‍പ്പെടുക. റോഡിന് വീതി കുറവായതിനാല്‍ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനും ബുദ്ധിമുട്ടാണ്. മത്സരയോട്ടം: ബസുകളുടെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കും ആമ്പല്ലൂര്‍-: വരന്തരപ്പിള്ളിയില്‍ മത്സരിച്ചോടുകയും അപകടത്തില്‍പെട്ട് മൂന്നുയാത്രികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത രണ്ട് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്യാനും നടപടിയെടുത്തതായി വരന്തരപ്പിള്ളി പൊലീസ് പറഞ്ഞു. കഴിഞ്ഞ 31 ന് തൃശൂർ- വരന്തരപ്പിള്ളി റൂട്ടിലെ മാത, ജോയ്സ് എന്നീ ബസുകളാണ് മത്സരിച്ചോടിയത്. വരന്തരപ്പിള്ളിയില്‍ വെച്ച് മാത ബസി​െൻറ പിറകില്‍ ജോയ്‌സ് ഇടിക്കുകയും മൂന്ന് യാത്രികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story