Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2018 11:05 AM IST Updated On
date_range 8 Feb 2018 11:05 AM ISTനെല്ല് സംഭരണം: കോൾ കർഷക സംഘം മുഖ്യമന്ത്രിക്ക് പരാതി നൽകി
text_fieldsbookmark_border
തൃശൂർ: നെല്ല് സംഭരണത്തിൽ സപ്ലൈകോ കർഷകരെ വഞ്ചിക്കുകയാണെന്നും മില്ലുകാരുടെ ചൂഷണത്തിന് കർഷകരെ എറിഞ്ഞു കൊടുക്കാതെ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ജില്ല കോൾ കർഷകസംഘം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കർഷകരെ മില്ലുകാർ ചൂഷണം ചെയ്യുേമ്പാൾ സപ്ലൈകോ അതിന് ഒത്താശ ചെയ്യുകയാണ്. കരാർ പ്രകാരം മില്ലുകാർ ചെയ്യേണ്ട പ്രവൃത്തികൾ കർഷകരുടെ തലയിൽ വെച്ചുകെട്ടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടുേമ്പാൾ സപ്ലൈകോ കൈമലർത്തുകയാണ്. നെല്ല് പാടത്തു കിടന്ന് നശിക്കുമെന്ന ആശങ്കയിൽ മില്ലുകാരുടെ ചൂഷണത്തിന് വഴങ്ങാൻ പല കർഷകരും നിർബന്ധിതരാണ്. ഇൗ സീസണിൽ കേന്ദ്ര സർക്കാർ വർധിപ്പിച്ച താങ്ങുവില വർധന സംസ്ഥാനത്ത് മില്ലുകാരും സപ്ലൈകോയും ചേർന്ന് നടത്തുന്ന ചൂഷണത്തിലൂടെ കർഷകർക്ക് ലഭിക്കാതെ പോവുകയാണ്. നെല്ല് സംഭരണത്തിലൂടെ സർക്കാറിന് സാമ്പത്തിക ബാധ്യത വരില്ല. സംഭരിക്കുന്ന നെല്ല് അരിയാക്കി പൊതുവിപണിയിൽ വിറ്റാൽ മതി. മില്ലുകാർ സംഭരണ വിലയേക്കാൾ അധിക തുകക്ക് നെല്ല് വാങ്ങുന്നത് അത് ലാഭകരമായതുകൊണ്ടാണ്. ഇക്കാര്യത്തിൽ സർക്കാർ ഉത്തരവാദിത്തം നിറവേറ്റണമെന്ന് സംഘം ജില്ല പ്രസിഡൻറ് കെ.കെ. കൊച്ചുമുഹമ്മദ് നിവേദനത്തിൽ ആവശ്യപ്പെട്ടു. സംഭരണ വിഷയം ഉന്നയിച്ച് കോൾ കർഷക സംഘം കഴിഞ്ഞമാസം 25ന് കലക്ടറേറ്റിന് മുന്നിൽ സമരം പ്രഖ്യാപിച്ചിരുന്നു. അന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ്, കൃഷി വകുപ്പ് മന്ത്രിമാർ കർഷക സംഘടനകളുമായി പ്രാഥമിക ചർച്ചയും പിന്നീട് കലക്ടറേറ്റിൽ തുടർ ചർച്ചയും നടത്തിയിരുന്നു. നിർദേശങ്ങൾ സർക്കാറിലേക്ക് ൈകമാറിയെങ്കിലും തീരുമാനം ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ സിവിൽ സപ്ലൈസ് വകുപ്പിെൻറ നിലപാട് ഇപ്പോഴും ദുരൂഹമാണെന്ന് കോൾ കർഷകസംഘം ആരോപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story