Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2018 10:47 AM IST Updated On
date_range 8 Feb 2018 10:47 AM ISTലളിതകലാ അക്കാദമി ഭരണം 'ന്യൂജെൻ'
text_fieldsbookmark_border
തൃശൂർ: ചെയർമാനിൽ നിന്നും തുടങ്ങി മൂന്നുപേരുടെ രാജി വരെയെത്തിയ കേരള ലളിതകലാ അക്കാദമിയുടെ ഭരണം 'ന്യൂജെൻ' സ്റ്റൈലിൽ. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അക്കാദമിയുടെ ദൈനംദിന കാര്യങ്ങൾ തുടങ്ങി വിവിധ പരിപാടികൾ ഉൾപ്പെടെയുള്ളവ ആലോചിക്കുന്നതും ചർച്ച ചെയ്യുന്നതും. ചെയർമാൻ, സെക്രട്ടറി അടക്കമുള്ളവർ അംഗങ്ങളായുള്ള "എക്സിക്യൂട്ടീവ് കമ്മിറ്റി" എന്ന് പേരിട്ടിട്ടുള്ള വാട്സ്ആപ്പ് ഗ്രൂപ് ആണ് ആലോചനകളുടെയും ചർച്ചയുടെയും വേദിയാവുന്നത്. പേരിനു ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അജണ്ട ചർച്ച ചെയ്തു പിരിയുകയും ചെയ്യുന്നുവത്രേ. അജണ്ട വെച്ചു ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ചയും തീരുമാനങ്ങളും ഉണ്ടാവുന്നുണ്ടെങ്കിലും അടുത്ത യോഗത്തിന് മുമ്പ് മാത്രം അംഗങ്ങൾക്കും കിട്ടുന്ന മിനുട്സ് പകർപ്പിൽ ചർച്ചയിലെടുത്ത തീരുമാനമാവില്ല ഉണ്ടാവുക. ഇക്കാര്യം അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചയിൽ അക്കാദമി ചെയർമാൻ തന്നെ പരാതിപ്പെടുന്നുണ്ട്. ഭരണത്തിലുള്ള അതൃപ്തി അംഗങ്ങളും വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ചയിൽ രേഖപ്പെടുത്തുന്നുണ്ട്. കാര്യങ്ങൾ അറിയുന്നില്ല, ആലോചിക്കുന്നില്ല എന്നുള്ളത് തന്നെയാണ് പ്രധാന വിമർശനം. മുൻ ചെയർമാൻ ടി. എസ്. സത്യപാലിെൻറ കാലത്ത് പരാതി ഉയർന്നപ്പോൾ നിരവധി തവണ മിനുട്സ് തിരുത്തൽ വിവാദം ഉയർന്നിരുന്നു. തീരുമാനങ്ങൾ എഴുതി ചെയർമാനും സെക്രട്ടറിയും ഒപ്പുവെച്ചാലേ സാേങ്കതികമായി അംഗീകാരമാവുകയുള്ളൂ. ചർച്ചയിലെടുത്ത തീരുമാനങ്ങൾക്ക് പകരം മറ്റൊന്നു എഴുതി ചേർത്തതിനെത്തുടർന്ന് സത്യപാൽ ഒപ്പുവെക്കാത്ത മിനുട്സ് ഇപ്പോഴും ഉണ്ടേത്ര. ചൊവ്വാഴ്ച ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ കവിതയുടെ രാജിയും കാര്യങ്ങൾ അറിയിക്കാത്തതിലുമുള്ള പ്രതിഷേധം അംഗങ്ങൾ പ്രകടിപ്പിച്ചിരുന്നു. ചിത്രകാരൻ അശാന്തെൻറ മൃതദേഹേത്താട് അനാദരവുണ്ടായെന്ന വിവാദത്തിൽ അക്കാദമിയുടെ നടപടികളും അംഗങ്ങൾ വിമർശിച്ചിരുന്നു.ആറു വിഷയങ്ങളുമായി ഉച്ചക്ക് മൂന്നിനുള്ള വേണാടിന് പോകാൻ കഴിയും വിധത്തിൽ യോഗം കഴിക്കുമെന്നിരിക്കെ, കാർട്ടൂൺ, ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്ന രണ്ടു വിഷയങ്ങൾ മാത്രം അജണ്ടയായിരുന്ന ചൊവ്വാഴ്ചയിലെ യോഗം അവസാനിച്ചത് വൈകീട്ട് ആറരയോടെയാണ്. മുമ്പ് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിച്ചിരുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള ചിത്രകല സെമിനാറുകൾ, ക്യാമ്പുകൾ, രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ക്യാമ്പുകൾ എന്നിങ്ങനെ നിരവധി തീരുമാനിച്ചിട്ടും നടക്കാതെയുണ്ടെന്ന് അക്കാദമി അംഗങ്ങൾ തന്നെ പറയുന്നു. കവിത ബാലകൃഷ്ണെൻറ രാജിക്ക് പിന്നാലെ എക്സിക്യൂട്ടീവ് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളുടെ ആരോപണവും വിമർശനവും രൂക്ഷമായെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story