Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജ്യോതിസ് അവാര്‍ഡ്...

ജ്യോതിസ് അവാര്‍ഡ് മഹേഷ്‌ കുമാറിന്

text_fields
bookmark_border
ജ്യോതിസ് അവാര്‍ഡ് മഹേഷ്‌ കുമാറിന് ഇരിങ്ങാലക്കുട: ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ജ്യോതിസ് 2018 അവാര്‍ഡിന് ഇരിങ്ങാലക്കുട അവിട്ടത്തുര്‍ സ്വദേശി മഹേഷ്‌ കുമാര്‍ അര്‍ഹനായി. 16ാം വയസ്സില്‍ മസ്‌ക്കുലാര്‍ ഡിസ്‌ട്രോഫി എന്ന വൈകല്യം ബാധിച്ചതിനെ തുടര്‍ന്ന് ശരീരമാസകലം തളര്‍ന്ന് മൊട്ടോറയിസ്ഡ് വീല്‍ ചെയറി​െൻറ സഹായത്തോടെ ഡി.ആര്‍ക്ക് ബിരുദവും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മഹേഷ്‌ കുമാര്‍ ഒരു വാസ്തു വിദഗ്ധന്‍ കൂടിയാണ്. ഈ വൈകല്യത്തെ അതിജീവിച്ചു കൊണ്ട് നിരവധി വര്‍ഷങ്ങളായി അവിട്ടത്തൂരിൽ വീടിനു സമീപമുളള വിസ്ഡം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നൂറു കണക്കിന് വിദ്യാർഥികള്‍ക്ക് ക്ലാസുകള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ഒപ്പം കേരളത്തിന് അകത്തും പുറത്തുമായി നിരവധി വീടുകള്‍ പണിതു കൊടുക്കുകയും ചെയ്തിട്ടുണ്ട്. വാസ്തു ശാസ്ത്രത്തോടുകൂടിയുള്ള മഹേഷി​െൻറ ഭവന നിർമാണ ചാതുരി ഇന്ത്യക്ക് പുറത്ത് ശ്രീലങ്ക വരെ എത്തി നില്‍ക്കുകയാണ്. ശ്രീലങ്കയിലെ കൊളംബോയില്‍ ആരംഭിച്ചിരിക്കുന്ന കേരളീയ ശൈലിയിലുള്ള പുതിയ റിസോര്‍ട്ടി​െൻറ നിര്‍മാണത്തിന് നേരിട്ട് നേതൃത്വം നല്‍കുന്നത് മഹേഷാണ്. വൈകല്യത്തെ അതിജീവിച്ചു കൊണ്ടുളള മഹേഷി​െൻറ ഈ വിജയഗാഥയില്‍ മുമ്പും നിരവധി പുരസ്‌കാരങ്ങൾ മഹേഷിനെ തേടി എത്തിയിട്ടുണ്ട്. ഇതിനെല്ലാം കലവറയില്ലാത്ത പിന്തുണയുമായി ഈ 42കാരന് ഭാര്യ പ്രവിതയാണ് സഹായി. ഫെബ്രുവരി 11ന് കണ്ണൂര്‍ പിലാത്തറയില്‍ വച്ച് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ മഹേഷ്‌കുമാറിന് അവാര്‍ഡ് സമ്മാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story